ഗസ്സയിലെ കുഞ്ഞുങ്ങള്‍ അഞ്ച് യുദ്ധക്കെടുതികളുടെ ഇരകള്‍
ഗസ്സയിലെ കുഞ്ഞുങ്ങള്‍ അഞ്ച് യുദ്ധക്കെടുതികളുടെ ഇരകള്‍
ഗസ്സ: ഗസ്സയില്‍ ഇസ്റാഈല്‍ കഴിഞ്ഞ 13 ദിവസത്തിനിടെ കൊലപ്പെടുത്തിയ 3,300 പേരില്‍ മൂന്നിലൊന്നും കുട്ടികള്‍. ഓരോ ദിവസവും 100 കുട്ടികളെയാണ് ഇസ്റാഈല്‍ കൊന്നൊടുക്കുന്നത്. യുദ്ധത്തില്‍ കുട്ടികള്‍ക്ക് സംരക്ഷണം നല്കുന്ന 1949 ലെ ജനീവ ഉടമ്പടി പോലും ഇസ്റാഈലും പാശ്ചാത്യ രാജ്യങ്ങളും മാനിക്കുന്നില്ല.
യൂറോപ്പില്‍ ഹോളോകാസ്റ്റില്‍ 15 ലക്ഷത്തോളം ജൂത കുട്ടികള്‍ കൊല്ലപ്പെട്ട് അഞ്ചു വര്‍ഷത്തിന് ശേഷം നടന്ന 1951ലെ ജനീവ ഉടമ്പടി ഇസ്റാഈല്‍ അംഗീകരിച്ചെങ്കിലും പൗരവാകാശത്തിനും കുട്ടികളുടെ സംരക്ഷണത്തിനും പ്രാധാന്യം നല്കുന്ന നാലാമത് ജനീവ ഉടമ്പടിയെ ഇസ്റാഈല്‍ തള്ളുകയായിരുന്നു.
ഗസ്സയിലെ 17 വയസുള്ള കുട്ടി നാലു യുദ്ധങ്ങളെ അതിജീവിച്ചാണ് അഞ്ചാമത്തെ യുദ്ധത്തെ അഭിമുഖീകരിക്കുന്നത്. ഫലസ്തീന് ജനതയുടെ സിംഹഭാഗവും ഇത്തരം യുദ്ധക്കെടുതികളുടെ ഇരകളാണ്. കൂടെപ്പിറപ്പുകളില്‍ പലരും കൊല്ലപ്പെട്ടു. മുറിവുണങ്ങാത്ത കുട്ടികള്‍ മാനസിക പ്രശ്നങ്ങള്‍ നേരിട്ടു കഴിയുന്നു.
20082009 വര്‍ഷങ്ങളില്‍ 23 ദിവസം നീണ്ടു നിന്ന യുദ്ധമാണ് ഫല്സ്തീനില്‍ ഇസ്റാഈല്‍ നടത്തിയത്. 2012 ല്‍ എട്ടു ദിവസവും 2014 ല്‍ 50 ദിവസവും 2021 ല്‍ 11 ദിവസം നീണ്ടു നിന്ന യുദ്ധത്തെ നേരിട്ടാണ് ഫലസ്തീനികള്‍ ഇപ്പോഴത്തെ ഇസ്റാഈല്‍ ആക്രമണത്തെ അഭിമുഖീകരിക്കുന്നത്. 2008 ലെ യുദ്ധത്തില്‍ രണ്ടു വയസുള്ള കുട്ടി തന്റെ ആറാം വയസിലും എട്ടാം വയസിലും 15ാം വയസിലും 17ാം വയസിലും യുദ്ധത്തെ നേരിടേണ്ട നിസ്സഹായവസ്ഥയാണ് ഗസ്സയിലുള്ളത്.
ലോകത്ത് ഏറ്റവും രൂക്ഷമായ യുദ്ധക്കെടുതികളുടെ ഇരകള്‍ കൂടിയാണ് ഗസ്സയിലെ കുട്ടികള്‍. യു.എന്നിന്റെയും യുനിസെഫിന്റെയും സാന്നിധ്യം ഗസ്സയിലുണ്ട്. യു.എന്‍ നേതൃത്വത്തിലുള്ള സ്കൂളുകളും ആരോഗ്യ കേന്ദ്രങ്ങളുമുണ്ട്. ഇവിടെയെല്ലാം ഇപ്പോള്‍ അഭയാര്‍ഥി ക്യാംപുകളാണ്. പലപ്പോഴായി ഉണ്ടാകുന്ന യുദ്ധത്തില്‍ ഇവരുടെ വിദ്യാഭ്യാസവും താളം തെറ്റി. ഇപ്പോഴത്തെ യുദ്ധത്തിലും വെള്ളവും ഭക്ഷണവും ലഭിക്കാതെ കുട്ടികള്‍ നിര്‍ജലീകരണം നേരിടുകയാണെന്ന് യു.എന്‍ ഏജന്‍സികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."