HOME
DETAILS

ഡി.സി.സി അധ്യക്ഷന്‍മാര്‍:  ഗ്രൂപ്പിന് തിരിച്ചടി; തലമുറമാറ്റം പേരിനും

  
backup
August 29 2021 | 03:08 AM

65-2
 
ഇ. പി മുഹമ്മദ്
 
കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ ഡി.സി.സി അധ്യക്ഷന്‍മാരുടെ പട്ടിക പുറത്തുവന്നപ്പോള്‍ തലമുറമാറ്റം ചില ജില്ലകളില്‍ മാത്രമൊതുങ്ങി. കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റായും വി.ഡി സതീശനെ പ്രതിപക്ഷ നേതാവായും പ്രഖ്യാപിച്ചപ്പോള്‍ പ്രവര്‍ത്തകരിലുണ്ടായ വര്‍ധിച്ച ആവേശം ഡി.സി.സി അധ്യക്ഷന്‍മാരുടെ പട്ടിക വന്നപ്പോള്‍ ഉണ്ടായില്ല. മുഹമ്മദ് ഷിയാസ് (എറണാകുളം), വി.എസ് ജോയി (മലപ്പുറം), കെ. പ്രവീണ്‍ കുമാര്‍ (കോഴിക്കോട്), പി.കെ ഫൈസല്‍ (കാസര്‍കോട്), നാട്ടകം സുരേഷ് ( കോട്ടയം) എന്നിങ്ങനെ യുവ മുഖങ്ങള്‍ ഉള്ളത് മാത്രമാണ് ആകര്‍ഷണം. ഒരിടത്തും വനിതയെ പ്രസിഡന്റാക്കിയില്ലെന്നതും ന്യൂനതയായി. വയനാട്ടില്‍ മൂന്ന് പതിറ്റാണ്ട് മുന്‍പ് പ്രസിഡന്റായ എന്‍.ഡി അപ്പച്ചനെ വീണ്ടും കൊണ്ടുവന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് വിലയിരുത്തലുണ്ട്. അതേസമയം,
 
കോണ്‍ഗ്രസിലെ ഗ്രൂപ്പ് ആധിപത്യത്തിന്റെ കാലം കഴിഞ്ഞെന്നുള്ള വ്യക്തമായ സന്ദേശമാണ് ഡി.സി.സി പ്രസിഡന്റുമാരെ നിശ്ചയിച്ചതിലൂടെ ഹൈക്കമാന്‍ഡ് നല്‍കുന്നത്. ഗ്രൂപ്പ് നേതാക്കളുടെ വാശിക്ക് കീഴടങ്ങേണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നിലപാടെടുത്തതോടെയാണ് പതിവിന് വിരുദ്ധമായി ഗ്രൂപ്പുകള്‍ നിര്‍ദേശിച്ച പേരുകള്‍ വെട്ടിമാറ്റി അധ്യക്ഷന്‍മാരെ കണ്ടെത്തിയത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും മുന്നില്‍ നിര്‍ത്തി എ, ഐ ഗ്രൂപ്പുകള്‍ അവസാനംവരെ ശ്രമം നടത്തിയെങ്കിലും ഇവരുടെ സമ്മര്‍ദത്തെ അതിജീവിച്ചാണ് പട്ടിക പ്രഖ്യാപിച്ചത്. പല ജില്ലകളിലും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നിര്‍ദേശിച്ചവരെ ഒഴിവാക്കിയത് എ, ഐ ഗ്രൂപ്പുകള്‍ക്ക് ഒരുപോലെ തിരിച്ചടിയായി. അതേസമയം, ഇതുവരെ രണ്ടു ഗ്രൂപ്പുകളുടെയും ഭാഗമായി പ്രവര്‍ത്തിച്ചവരാണ് ഡി.സി.സി പ്രസിഡന്റുമാരെല്ലാം. അതേസമയം, തിരുവനന്തപുരത്ത് പാലോട് രവിയെ പ്രസിഡന്റാക്കിയത് എ ഗ്രൂപ്പിനും ആലപ്പുഴയില്‍ രമേശ് ചെന്നിത്തലയുടെ നോമിനി ബാബു പ്രസാദ് വന്നത് ഐ ഗ്രൂപ്പിനും ആശ്വാസമായി. പട്ടികക്കെതിരേ പരസ്യമായ പ്രതിഷേധം ഉയരുന്നത് വരുംനാളുകളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയാകും. എന്നാല്‍ അച്ചടക്കലംഘനം നടത്തിയാല്‍ ശക്തമായ നടപടിയുണ്ടാകും എന്ന സന്ദേശമാണ് കെ.പി അനില്‍കുമാറിനെയും കെ. ശിവദാസന്‍ നായരെയും സസ്‌പെന്‍ഡ് ചെയ്തതിലൂടെ ഹൈക്കമാന്‍ഡ് നല്‍കുന്നത്. പട്ടികക്കെതിരേ പരസ്യമായി പ്രതികരിക്കേണ്ടെന്നാണ് ഗ്രൂപ്പുകളുടെ പൊതുവായ നിലപാട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago