HOME
DETAILS
MAL
ഒന്നാം പിണറായി സര്‍ക്കാരില്‍ 'വാഹന ധൂര്‍ത്ത്'; 7.12 കോടി ചെലവിട്ട് വാങ്ങിയത് 37 പുതിയ വാഹനങ്ങള്‍
backup
August 29 2021 | 03:08 AM
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കാലത്ത് സര്‍ക്കാരിന്റെ 'വാഹന ധൂര്‍ത്ത്'. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ചെലവഴിച്ചത് കോടികളാണെന്ന് കണക്കുകള്‍. 37 വാഹനങ്ങള്‍ വാങ്ങാനായി ഏഴു കോടി 12 ലക്ഷം രൂപയാണ് ഖജനാവില്‍ നിന്നു ചെലവാക്കിയത്. മന്ത്രി എ.കെ ബാലനും, ഇ.പി ജയരാജനും പുതിയ കാറുകള്‍ നല്കി. വാഹനങ്ങളുടെ കാലപ്പഴക്കംമൂലമാണ് മന്ത്രിസഭ കാലയളവിനിടയില്‍ കിട്ടിയ വാഹനം മാറ്റി പുതിയ വാഹനം ടൂറിസം വകുപ്പ് നല്‍കിയത്. മന്ത്രിമാര്‍ക്കടക്കം യാത്ര ചെയ്യുന്നതിന് ടൂറിസം വകുപ്പാണ് വാഹനം നല്‍കുന്നത്. മന്ത്രിമാരുടെ വാഹനങ്ങളെ സംബന്ധിച്ച് കെ. ബാബു എം.എല്‍.എയുടെ നിയമസഭ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതു സംബന്ധിച്ച മറുപടി നല്‍കിയത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഓഖി, നിപ, പ്രളയം, കൊവിഡ് എന്നിവയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ തകരാറില്‍ ആയിരിക്കുമ്പോഴാണ് ടൂറിസം വകുപ്പ് കോടികള്‍ മുടക്കി വാഹനങ്ങള്‍ വാങ്ങിയതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിലവില്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതില്‍ ധനവകുപ്പ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."