ജോ ബൈഡന്റെ സഹോദരങ്ങള്‍ ഉള്‍പ്പെടെ 200 അമേരിക്കക്കാര്‍ക്ക് റഷ്യയില്‍ പ്രവേശനം നിരോധിച്ചു
എഡിന്‍ബര്‍ഗ്: ഉക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളുടെ പേരില്‍ റഷ്യക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിന് മറുപടിയായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ സഹോദരങ്ങളും നിരവധി സെനറ്റര്‍മാരും ഉള്‍പ്പെടെ 200 യു.എസ് പൗരന്മാര്ക്ക് റഷ്യ പ്രവേശന വിലക്ക് പ്രഖ്യാപിച്ചു. ജോ ബൈഡന്റെ സഹോദരി വലേരി, സഹോദരന്മാരായ ജെയിംസ്, ഫ്രാന്‍സിസ്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി, യു.എസ് സെനറ്റര്‍മാരായ ബെര്‍ണി സാന്‍ഡേഴ്സ്, എലിസബത്ത് വാറന്‍ എന്നിവരും കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
യു.എസ് എഴുത്തുകാരിയും റഷ്യയിലെ വിദഗ്ധയുമായ ആനി ആപ്പിള്‍ബോം, പൊളിറ്റിക്കോയുടെ എഡിറ്റര്‍ ഇന്‍ ചീഫ് മാത്യു കാമിന്‍സ്കി, യു.എസ് പാര്‍ലമെന്റ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവ് പോള്‍ പെലോസി എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്.
പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് ഉപരോധമേര്‍പ്പെടുത്തിയതിന് പ്രതികാരമായി, ഹോളിവുഡ് അഭിനേതാക്കളായ ബെന്‍ സ്റ്റില്ലറും സീന്‍ പെന്നും ഉള്‍പ്പെടെ ആയിരത്തിലധികം യു.എസ് പൗരന്മാരെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് റഷ്യ നേരത്തേ വിലക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."