താലിബാന്...
ശുക്രിയ റസാഇ
വിവര്‍ത്തനം :
മുഹമ്മദ് ഷഹാന്
ഭീതിപ്പെടുത്തിയതിന്,
കട്ടതിന്,
വഞ്ചിച്ചതിന്,
പിഞ്ചുകുഞ്ഞുങ്ങളെ
തട്ടിക്കൊണ്ടുപോയതിന്,
ഞാന്‍ നിങ്ങളുടെ
നരകത്തില്‍
വന്നിട്ടു പോലുമില്ല.
പക്ഷേ,
ഞാന്‍ കേട്ടിട്ടുണ്ട്,
നിങ്ങളുടെ
ഭീകരമായ
വെടിയൊച്ചകള്‍,
കുട്ടികളുടെ
ആര്‍ത്തനാദങ്ങള്‍,
ഹൃദയങ്ങളുടെ
തേങ്ങലുകള്‍.
ഞാന്‍ നിങ്ങളുടെ
ഗ്രനേഡുകളും
വെടിയുണ്ടകളും
തൊട്ടിട്ടില്ല.
നിങ്ങളുടെ
വെടിയുണ്ടകള്‍
കഴുത്തിലണിഞ്ഞിട്ടുമില്ല.
ജിഹാദ്
അവകാശപ്പെട്ടിട്ടുമില്ല.
പക്ഷേ,
ഞാന്‍ സ്പര്‍ശിച്ചിട്ടുണ്ട്,
തകര്‍ന്നില്ലാതായ
ജീവിതങ്ങളെ,
ചിതറിത്തെറിച്ച
ജാലകച്ചില്ലുകളെ...
നാസാരന്ധ്രങ്ങളിലേക്ക്
ഒഴുകിയെത്തുന്ന
രക്തത്തില്‍
പൊതിഞ്ഞ
മുറിവേറ്റ ഭൂമികയിലൂടെ
ഞാന്‍ നടന്നിട്ടുണ്ട്.
കൊലപാതകം ഒരു
പാതകമല്ലെന്നും
പീഡിപ്പിക്കുന്നത്
തെറ്റല്ലെന്നും പറഞ്ഞ
ഖുര്‍ആന്‍
ഞാന്‍ വായിച്ചിട്ടില്ല.
പക്ഷേ,
ഒരാളെ കൊല്ലുന്നത്
ഒരു ജനതയെ
കൊല്ലുന്നതിന്
സമാനമാണെന്ന്
പറഞ്ഞ
മുഹമ്മദ്
നബിയുടെ
ഖുര്‍ആന്‍
ഞാന്‍ വായിച്ചിട്ടുണ്ട്.
പാപക്കറ പിടിച്ച,
രക്തമുതിര്‍ന്ന,
നിങ്ങളുടെ ദ്രവിച്ച
വസ്ത്രങ്ങളും,
താടിവച്ച നിങ്ങളുടെ
മുഖങ്ങളുടെയും
മാര്‍ദവം
ഞാനനുഭവിച്ചിട്ടില്ല.
പക്ഷേ,
നിങ്ങള്‍ കൊന്ന
ആ മനുഷ്യന്റെ
വെളുത്ത മുഖത്തിന്റെ
മാര്‍ദവം ഞാന്‍
അനുഭവിച്ചിട്ടുണ്ട്.
അതിലൊരു
മേഘ സ്പര്‍ശനം
ഉണ്ടായിരുന്നു.
എന്റെ
കണ്ണുകള്‍
രക്തസാക്ഷികളുടെ
തിളക്കത്തില്‍
ജ്വലിക്കുന്നുണ്ടിപ്പോഴും...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."