HOME
DETAILS
MAL
ദേശീയ വിനോദസഞ്ചാര നയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
backup
November 12 2022 | 15:11 PM
ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദേശീയ വിനോദ സഞ്ചാര നയം പ്രഖ്യാപിച്ചു. 2031ഓടെ ദുബൈയില്‍ നാലുകോടി ഹോട്ടല്‍ അതിഥികളെ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഈ മേഖലയില്‍ 100 ശതകോടി ദിര്‍ഹമിന്റെ നിക്ഷേപം ആകര്‍ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് അദ്ദേഹം പുതിയ നയം പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് യു.എ.ഇയെന്നും മത്സരശേഷി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."