ഇന്ത്യയില്‍ പാകിസ്താന് സിന്ദാബാദ് വിളിക്കുകയോ; ലോകകപ്പ് ക്രിക്കറ്റ് വേദിയില്‍ പാക് സ്വദേശിയെ വിലക്കി പൊലിസ്
ഇന്ത്യയില്‍ പാകിസ്താന് സിന്ദാബാദ് വിളിക്കുകയോ; ലോകകപ്പ് ക്രിക്കറ്റ് വേദിയില്‍ പാക് സ്വദേശിയെ വിലക്കി പൊലിസ്
ബംഗളൂരു: പാകിസ്താന് സിന്ദാബാദ് വിളിക്കുന്നതില്‍ നിന്ന് ആരാധകനെ വിലക്കി പൊലിസ്. ബംഗളൂരു ചിന്നസാമി സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് പാക്- ആസ്‌ത്രേലിയ കളിക്കിടെയാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ വൈറലായി.
താന്‍ പാകിസ്താനില്‍ നിന്ന് വരികയാണെന്നും പാകിസ്താന്‍ സിന്ദാബാദ് എന്നല്ലാതെ താനെന്താണ് പിന്നെ പറയുകയെന്നും തന്നെ വിലക്കിയ പൊലിസുകാരനോട് ഇയാള്‍ ചോദിക്കുന്നുണ്ട്. ജനങ്ങള്‍ ബാരത്മാതാ കീജയ് എന്ന് പറയുന്നുണ്ടെങ്കില്‍ തനിക്ക് എന്തു കൊണ്ട് പാകിസ്താന്‍ സിന്ദാബാദ് പറഞ്ഞുകൂടാ എന്നും ഇയാള്‍ ചോദിക്കുന്നുണ്ട്. സിന്ദാബാദ് വേണ്ട എന്ന് പൊലിസുകാരന് മറുപടി പറയുന്നതും വീഡിയോയിലുണ്ട്. പിന്നീട് പറഞ്ഞ കാര്യം ആവര്‍ത്തിക്കാനും തനിക്ക് ഫോണില്‍ റെക്കോര്‍ഡ് ചെയ്യണമെന്നും ഇയാള്‍ പറയുന്നു. പിന്നെ തന്റെ ചോദ്യം ആവര്‍ത്തിക്കുന്നു. എന്നാല്‍ ഇതോടെ പൊലിസ് പിന്‍വാങ്ങുകയായിരുന്നു.
Ooo acha ? Asiey chalta hai dunya ki sab se bari Democracy mai ? Bhai Wah! Great Show India, great show! ???#PAKvsAUS #AusvPak #PAKvAUS #WC2023 pic.twitter.com/EhJTY2dAYQ
— Arsalan Naseer - CBA (@ArslanNaseerCBA) October 20, 2023
പൊലിസിനെതിരെ വിമര്‍ശനവുമായി കാണികളില്‍ ചിലര്‍ രംഗത്തെത്തി. തന്‍രെ രാജ്യത്തെ പ്രോത്സാഹിപ്പിക്കാന്‍ പോലും പാകിസ്താനിയെ അനുവദിക്കാത്തത് ലജ്ജാകരമെന്ന് അവര്‍ പ്രതികരിച്ചു. എന്തൊരു വിഢിത്തമാണ്. പാക് പൗരനെ പാകിസ്താന്‍ സിന്ദാബാദ് എന്ന് വിളിക്കാന്‍ ഇന്ത്യന്‍ പൊലിസ് അനുവദിക്കാത്തതെന്നാണ് മറ്റൊരു ചോദ്യം.
പ്രകോപനപരമായ പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ ആരാധകരെ അനുവദിക്കരുതെന്ന് നിര്‍ദേശമുണ്ടെന്നാണ് പൊലിസിന്റെ പ്രതികരണം. സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ആരാധകരുടെ പ്ലക്കാര്‍ഡുകളും ബാനറുകളും പൊലിസ് പരിശോധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."