ഇ.പി.എഫ് മേഖലാ ഓഫിസ്; എന്‍.കെ പ്രേമചന്ദ്രന് കത്ത് നല്കി
കൊല്ലം: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സബ് മേഖലാ ഓഫിസിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുക്കുന്നതിനുളള നടപടികള്‍
ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന് എം.പി കേന്ദ്ര തൊഴില്‍ മന്ത്രിക്കും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് കമ്മിഷണര്‍ക്കും കത്ത് നല്കി.
കൊല്ലം സബ് മേഖലാ ഓഫിസ് തിരുവനന്തപുരത്തെ ഓഫീസുമായി ലയിപ്പിക്കുന്നതിനുളള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. തൊഴിലാളികള്‍ക്ക് ദോഷകരമായ ലയനം നിര്‍ത്തിവയ്ക്കണമെന്നും കൊല്ലം മേഖലാ ഓഫിസ് നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു എം.പി. നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ലയന നടപടികള്‍ മരവിപ്പിച്ചത്. തുടര്‍ന്ന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ കൊല്ലത്ത് സ്ഥലം കണ്ടെത്താനുളള നടപടികള്‍ ആരംഭിച്ചു. റവന്യു അധികാരികളുമായി ബന്ധപ്പെട്ട് ഉചിതമായ സ്ഥലം കണ്ടെത്തിയെങ്കിലും തുടര്‍ നടപടികള്‍ മന്ദീഭവിപ്പിക്കുകയായണന്ന് എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."