പുതിനയും പയറും വിഷമയം
25 പച്ചക്കറികളില്‍ വിഷമില്ല
പ്രത്യേക ലേഖകന്‍
പാലക്കാട് : പച്ചക്കറികളില്‍ പുതിനയിലും പയറിലുമാണ് ഏറ്റവും കൂടുതല്‍ വിഷാംശമുള്ളതെന്ന് കൃഷി വകുപ്പിന്റെയും കാര്‍ഷിക സര്‍വകലാശാലയുടെ സംയുക്ത പഠനത്തില്‍ കണ്ടെത്തി. വിഷമില്ലാത്ത 25 പച്ചക്കറികളുടെ പട്ടികയും പുറത്തു വിട്ടു. നാലുവര്‍ഷം നീണ്ട ഗവേഷണ പരീക്ഷണങ്ങളുടെ ഫലമായാണ് പട്ടിക പ്രസിദ്ധീകരിച്ചത്. വിഷരഹിത പച്ചക്കറികളില്‍ ഏറെയും നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്നവയാണ്.
ഏറ്റവും കൂടുതല്‍ വിഷാംശം പുതിനയിലാണ്. പച്ചക്കറികളില്‍ വിഷമില്ലാത്തത് ഏത്, ഏറ്റവും കുറവ് വിഷമുള്ളത് ഏതൊക്കെ, വിഷാംശം കൂടുതല്‍ ഉള്ളത് ഏതൊക്കെ എന്നിങ്ങനെയാണ് പഠനം നടത്തിയത്. വിഷാംശമില്ലാത്ത 25 ഇനം പച്ചക്കറികളുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. വെള്ളായണി കാര്‍ഷിക സര്‍വകലാശാലയുടെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബ് മേധാവി ഡോ: തോമസ് ബിജു മാത്യുസ് ആണ് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കഴിഞ്ഞ നാലു വര്‍ഷം 4,800 പച്ചക്കറി സാംപിളുകളുടെ പരിശോധനാ ഫലം അനുസരിച്ച് ഓരോ ഇനത്തിലും കീടനാശിനി സാന്നിധ്യം കണ്ടെത്തിയ സാംപിളുകളുടെ ശതമാനം ആസ്പദമാക്കിയാണ് പട്ടിക. നാലു വര്‍ഷം കൊണ്ട് 80 ഉത്പന്നങ്ങള്‍ പരിശോധിച്ചാണ് അധികൃതരുടെ കണ്ടെത്തല്‍. കീടനാശിനി 100 കോടിയുടെ ഒരംശം വരെ അളക്കുന്ന ഗ്യാസ് ക്രോമറ്റോഗ്രാഫ്, ലിക്വിഡ് ക്രോമറ്റോഗ്രാഫ്, മാസ് സ്‌പെക്ട്രോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു പരിശോധന. കീട ശല്യമില്ലാത്ത പച്ചക്കറികളിലാണ് വിഷാംശമില്ലാത്തത് എന്നാണ് കണ്ടെത്തിയത്.
ഡോ: തോമസ് ബിജു മാത്യുവിനോടൊപ്പം പല്ലവി നായര്‍, ഡോ: തനിയ സാറ വര്‍ഗീസ്, ബിനോയ് എ കോശി, പ്രിയ .എല്‍, സൂര്യമോള്‍ .എസ്. അരുണി പി.എസ്, ശബരിനാശ് കെ.എല്‍, ശാല്‍മോന്‍ വി.എസ് എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."