ബഹ്‌റൈനിൽ ഫലസ്തീന്‍ വിദ്വേഷ പോസ്റ്റിട്ട ഇന്ത്യന്‍ ഡോക്ടറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
മനാമ: ഫലസ്തീനിനെതിരേ വിദ്വേഷജനകമായ പോസ്റ്റിട്ട ഇന്ത്യന്‍ ഡോക്ടറെ ബഹ്‌റൈനിലെ ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ടു. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റ് വ്യാപക വിമര്‍ശനത്തിന് കാരണമായതോടെ ആശുപത്രി അധികൃതര്‍ നടപടി സ്വീകരിക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗം ഡോക്ടറായ സുനില്‍ ജെ റാവുവിനെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ശക്തമായ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ ഇദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ ക്ഷമാപണം നടത്തിയിരുന്നെങ്കിലും ജോലിയില്‍ തുടരുന്നത് ഉചിതമല്ലെന്ന് കണ്ടെത്തലിനെ തുടർന്ന് പിരിച്ചുവിടുകയായിരുന്നു.
സാമൂഹികമര്യാദയും സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടവും ലംഘിക്കുന്ന നടപടിയാണ് ഡോക്ടറില്‍ നിന്ന് ഉണ്ടായതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചട്ടലംഘനം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുകയും അടിയന്തരമായി പിരിച്ചുവിടുകയും ചെയ്യുകയാണെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.
Content Highlights: Indian Doctor Sacked For Hateful Post On Palestine
ഗൾഫ് വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/IP5Venvff26EmQWRPGBPGx
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."