'പഞ്ച് ' ചെയ്ത് ടാറ്റ
ഇന്ത്യയില്‍ ചെറുകാറുകളുടെ തരംഗം തുടങ്ങിവച്ച മാരുതി നമ്മുടെ ഹൃദയങ്ങളിലേക്ക് വണ്ടി ഓടിച്ചുകയറ്റിയിട്ട് ഏകദേശം നാലു പതിറ്റാണ്ടണ്ടാകാറായി. 800ല്‍ തുടങ്ങി ഹാച്ച് ബാക്ക് മോഡലുകളുമായി മാരുതി ഇന്നും ഇന്ത്യന്‍ നിരത്തുകളിലെ കിരീടം വയ്ക്കാത്ത രാജാവ് തന്നെയാണ്. എന്നാല്‍ ഏകദേശം നാലുദശകം പിന്നിടുമ്പോഴേക്കും നമ്മുടെ അഭിരുചികളും ഒരുപാട് മാറിക്കഴിഞ്ഞു. കാറുകളേക്കാള്‍ ഇപ്പോള്‍ പ്രിയം എസ്.യു.വികളോടാണ്. നാലു മീറ്ററില്‍ താഴെ ഒതുങ്ങുന്ന വാഹനങ്ങളാണെങ്കില്‍ നികുതിയിളവും ലഭിക്കുമെന്ന സ്ഥിതിവന്നോടെ കോംപാക്ട് എസ്.യു.വികളുടെ കുത്തൊഴുക്കായിരുന്നു. മാരുതി സുസുക്കിയുടെ വിറ്റാറ ബ്രെസയും സ്റ്റിക്കര്‍ മാറ്റിയൊട്ടിച്ച് ടയോട്ട വില്‍ക്കുന്ന അര്‍ബന്‍ ക്രൂയിസറുമെല്ലാം ഈ കോംപാക്ട് എസ്.യു.വി ഗണത്തില്‍ വരും.
ഇതിനിടിയിലാണ് ടാറ്റ ഇപ്പോള്‍ ഒരു പുതിയ പഞ്ച് ഉണ്ടണ്ടാക്കിയിരിക്കുന്നത്. എന്താണാ പഞ്ച് എന്നാണെങ്കില്‍, പുതിയ ഒരു വാഹനവുമായി എത്തുകയാണ് അവര്‍, പേര് 'പഞ്ച്'. മൈക്രോ എസ്.യു.വി എന്ന പുതിയ ഗണത്തിലാണ് പഞ്ച് വരുന്നത്. 2020ലെ ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ അവതരിപ്പിച്ച എച്ച്.ബി.എക്‌സ് എന്ന കോണ്‍സെപ്റ്റ് കാറാണ് അല്‍പസ്വല്‍പം മാറ്റങ്ങളോടെ പഞ്ച് ആയി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. പഞ്ചിന്റെ പേരും ചിത്രവും മാത്രമാണ് ടാറ്റ പുറത്തുവിട്ടിരിക്കുന്നത്. അടുത്തുതന്നെ വാഹനം നിരത്തിലിറങ്ങുമെന്നാണ് അറിയുന്നത്.
ടാറ്റയുടെ തന്നെ ഹാച്ച്ബാക്കായ ആള്‍ട്രോസില്‍ ഉപയോഗിച്ചിരിക്കുന്ന അല്‍ഫ പ്‌ളാറ്റ്‌ഫോമിലാണ് പഞ്ച് നിര്‍മിച്ചിരിക്കുന്നത്. ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച മോഡലില്‍ ഉണ്ടണ്ടായിരുന്ന ഓഫ് റോഡ് ടയറുകളടക്കം ഒഴിവാക്കിയാണ് ഇതിനെ ടാറ്റ നിരത്തിലിറക്കുന്നതെന്നാണ് മറ്റൊരുകാര്യം. 16 ഇഞ്ച് ആലോയ് വീല്‍ ആണ് വാഹനത്തിനുള്ളത്. ഒറ്റനോട്ടത്തില്‍ ടാറ്റയുടെ ഹാരിയറിന്റെ കുഞ്ഞന്‍ പതിപ്പാണ് പഞ്ച് എന്ന് കാണുന്നവര്‍ക്ക് തോന്നും. കാരണം രണ്ടണ്ട് വാഹനങ്ങളുടെയും മുന്‍വശത്തെ ഡിസൈനിന് ഏറെ സാമ്യതകളും ഉണ്ടണ്ട്.
രണ്ടണ്ട് പെട്രോള്‍ എന്‍ജിനുകളിലായിക്കും പഞ്ച് എത്തുക. ആള്‍ട്രോസില്‍ ഉപയോഗിക്കുന്ന മൂന്ന് സിലിണ്ടണ്ടറുള്ള 1.2 ലിറ്റര്‍ എന്‍ജിന്‍ 86 ബി.എച്ച്.പി കരുത്ത് പകരുന്നതാണ്. ആള്‍ട്രോസ് ഐ. ടര്‍ബോയിലുള്ള ടര്‍ബോചാര്‍ജ്ഡ് എന്‍ജിനും ഒപ്പമുണ്ടണ്ടാകും. മാരുതിയുടെ ഇഗ്നിസ്, മഹീന്ദ്രയുടെ കെ.യു.വി 100, അടുത്തുതന്നെ വരുന്ന ഹ്യുണ്ടണ്ടായിയുടെ മൈക്രോ എസ്.യു.വിയായ കാസ്പര്‍ എന്നിവയോടായിരിക്കും പഞ്ചിന് ഏറ്റുമുട്ടേണ്ടണ്ടിവരിക. പഞ്ചിന്റെ ഉയര്‍ന്ന മോഡലുകള്‍ നിസാന്‍ മാഗ്നെറ്റ്, റെനോ കൈഗര്‍ എന്നീ കോംപാക്ട് എസ്.യു.വികള്‍ക്കും ഭീഷണിയാകുമെന്നാണ് സംസാരം. വിലയും കൂടുതല്‍ വിവരങ്ങളും അറിയണമെങ്കില്‍ അല്‍പംകൂടി കാത്തിരിക്കേണ്ടണ്ടിവരും.
മൈക്രോ എസ്.യു.വി
ഡിക്കിയില്ലാത്ത് ഹാച്ച് ബാക്ക് കാറുകളേക്കാള്‍ റോഡില്‍ ലുക്കും ഒരു മസില്‍ മാന്‍ ഫീലും തരുന്നവയാണ് എസ്.യു.വികള്‍ എന്നറിയപ്പെടുന്ന സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍. ഉയര്‍ന്ന വിലയും അതിനൊപ്പം വലിപ്പക്കൂടുതലുമാണ് എസ്.യു.വി ഉടമകളാവുകയെന്ന പലരുടെയും ആഗ്രഹത്തിന് വിലങ്ങുതടിയാകുന്നത്. എസ്.യു.വി എന്ന സ്വപ്നം മനസില്‍ താലോലിച്ചു നടക്കുന്നവരെ ലക്ഷ്യമിട്ടാണ് വാഹനിര്‍മാതാക്കള്‍ കാറുകളുടെ വിലയിലും എസ്.യു.വിയുടെ രൂപഭാവത്തിലും ചെറുവാഹനങ്ങള്‍ പുറത്തിറക്കുന്നത്. ഹ്യുണ്ടായിയുടെ വെന്യുവും കിയ സോണറ്റും മാരുതിയുടെ ബ്രെസയുമൊക്കെയാണ് കോംപാക്ട് എസ്.യു.വി രംഗത്ത് നിലവിലെ താരങ്ങള്‍. ഇതിനും ഒരുപടികൂടി താഴെയായിരിക്കും നിലവില്‍ പഞ്ചിലൂടെ ടാറ്റ ലക്ഷ്യമിടുന്ന മൈക്രോ എസ്.യു.വികളുടെ സ്ഥാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."