ഡി.സി.സി അധ്യക്ഷപ്പട്ടികയില്‍ കുരുങ്ങി കോണ്‍ഗ്രസ്; പി.എസ് പ്രശാന്തും പാര്‍ട്ടി വിടാനൊരുങ്ങുന്നു?
തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷപ്പട്ടിക പുറത്തു വിട്ടതിനു പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷം. പ്രമുഖ നേതാക്കന്മാര് ഉള്‍പെടെ പരസ്പരം പഴിചാരുന്ന കാഴ്ചയാണ് പട്ടിക പുറത്തു വന്നതിനു ശേഷം കാണുന്നത്. പാലോട് രവിയെ ഡിസിസി പ്രസിഡന്റാക്കിയതിനെതിരെ രംഗത്തെത്തിയ കെ.പി.സി.സി സെക്രട്ടറി പി.എസ് പ്രശാന്ത് പാര്‍ട്ടി വിടാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കൂടിയായിരുന്ന പ്രശാന്ത് പട്ടികയിലെ അനീതി ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റിന് കത്ത് നല്‍കിയിരുന്നു. തന്റെ തോല്‍വിക്ക് കാരണക്കാരനായ പാലോട് രവിയെ ഡിസിസി അധ്യക്ഷനാക്കിയത് അനീതിയാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എ.വി ഗോപിനാഥും പാര്‍ട്ടി വിടുകയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."