HOME
DETAILS
MAL
'ഡയറി ഉയര്‍ത്തിക്കാട്ടിയതില്‍ തെറ്റില്ല'- സുധാകരനെ പിന്തുണച്ച് വീണ്ടും മുരളീധരന്‍
backup
August 30 2021 | 05:08 AM
കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെ പിന്തുണച്ച് കെ മുരളീധരന്‍ വീണ്ടും. ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശം സുധാകരനെ വേദനിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കെ.പി.സി.സി അധ്യക്ഷന്‍ ഡയറി ഉയര്‍ത്താക്കാട്ടിയതില്‍ തെറ്റില്ലെന്നും ന്യായീകരിച്ചു.
'കെ.സുധാകരന്‍ ഡയറി ഉയര്‍ത്തിക്കാട്ടിയതില്‍ തെറ്റില്ല. അത് സുധാകരന്റെ ശൈലിയാണ്'- മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു. ഡി.സി.സി പട്ടികയില്‍ പ്രായമായവരുടെ നിര്‍ദ്ദേശങ്ങളും പരിഗണിച്ചെന്നും കെ. മുളീധരന്‍ വ്യക്തമാക്കി. എ.വി ഗോപിനാഥിന് കെ.പി.സി.സി ഭാരവാഹിപ്പട്ടിക വരുമ്പോള്‍ പരിഗണന കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."