HOME
DETAILS
MAL
ഒലീവ് മരങ്ങള്‍ കത്തുന്ന നേരം
backup
October 22 2023 | 04:10 AM
സി. ഹനീഫ്
ക്രിക്കറ്റ്
സിനിമ
കാര്‍ട്ടൂണ്‍
യുദ്ധം....
ഞാനെന്റെ
സ്വീകരണ മുറിയിലിരുന്ന്
ചാനലുകള്‍
മാറ്റിക്കൊണ്ടിരിക്കുന്നു.
കടലകൊറിക്കുന്നു.
സിയോണിസ്റ്റുകളുടെ
ആകാശത്ത്
ഒരു മിന്നല്‍പ്പിണര്‍
പ്രത്യക്ഷപ്പെടുന്നു.
തൊടിയിലെ
മരക്കൊമ്പില്‍നിന്നും
നെതന്യാഹു നെതന്യാഹു
എന്നേതോ പക്ഷി ചിലക്കുന്നു.
തീപിടിച്ച ഫയറെഞ്ചിന്‍,
കുഞ്ഞുങ്ങളുടെ ജഡവുമായി
നീങ്ങുന്ന ആംബുലന്‍സ്.
ഗസ്സ, മരിച്ച കെട്ടിടങ്ങളുടെ നഗരം.
ഹൃദയത്തില്‍ പലായനവുമായി
അന്ധകാരത്തില്‍ നില്‍ക്കുന്നു.
വിച്ഛേദിക്കപ്പെട്ട ചാനലുകള്‍ക്കിടയില്‍
ഇപ്പോള്‍ കറുത്ത പുകമാത്രമാണ്
കാണുന്നത്.
പേടിച്ചരണ്ട കുഞ്ഞുമകള്‍
എന്റെ മാറിലേക്കു ചായുന്നു.
അവള്‍ ചോദിക്കുന്നു.
ജീവിതമെന്ന തുറന്ന
ജയിലില്‍ നിന്നും
അഭയാര്‍ഥി താവളത്തിലേക്കുള്ള
ദൂരമെത്രയാണ്?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."