വാഹനത്തിന്റെ നിറം മാറ്റുന്നവർ തീർച്ചയായും പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുറത്തിറക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവെെറ്റ് സിറ്റി: അന്താരാഷ്‌ട്ര നിലവാരവുമുള്ള ഗതാഗത സംവിധാനം ഒരുക്കാനും, ശരിയായ ഡോക്യുമെന്റേഷൻ നടപടികൾ ഉറപ്പാക്കുന്നതിനുമായി വാഹനങ്ങളുടെ നിറം മാറ്റാൻ ആഗ്രഹിക്കുന്നവർക്കായി പുതിയ മാർഗനിർദേശങ്ങൾ പുറത്തുവിട്ട് കുവെെറ്റ്. കുവെെറ്റ് ആഭ്യന്തര മന്ത്രാലയം ആണ് ഇതിന് വേണ്ടിയുള്ള മാർനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. വാഹനത്തിന്റെ നിറം മാറ്റാൻ ആഗ്രഹിക്കുന്നവർ ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണം.
1. സാങ്കേതിക പരിശോധനാ വകുപ്പിന്റെ ഓഫീസിൽ എത്തി ആവശ്യമുള്ള നിറം മാറ്റത്തിനുള്ള അംഗീകാരം നേടണം. പിന്നീട് ഇതുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പുവെക്കണം.
2. നിറം മാറ്റ പ്രക്രിയ രേഖാമൂലം നടപ്പിലാക്കുന്ന ഘട്ടമാണ് അടുത്തത്. അംഗീകൃത വർക്ക്ഷോപ്പുകളെ സമീപിക്കാം. നിശ്ചിത മാനദണ്ഡങ്ങൾക്കനുസൃതമായി നിറം മാറ്റം നടത്താം.
3. നിറം മാറ്റിയതിന് ശേഷം സാങ്കേതിക പരിശോധനാ വകുപ്പിന്റെ അന്താരാഷ്ട്ര നിലവാര വിഭാഗത്തിൽ അംഗീകരാത്തിനായി കാത്തിരിക്കണം. പുതിയ വാഹനത്തിന്റെ നിറം ഇവർ പരിശോധിച്ച് ഉറപ്പുവരുത്തും. ഇതിന് ശേഷം വാഹനം പുറത്തിറക്കാവുന്നതാണ്.
ഈ മൂന്ന് മാർഗനിർദേശങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം വളരെ പ്രധാനപ്പെട്ടതാണ്. മന്ത്രാലയം വ്യക്തമായ മുന്നറിയിപ്പ് ഇതുമായി ബന്ധപ്പെട്ട് നൽകിയിട്ടുണ്ട്. വർക്ക് ഷോപ്പുകളും ഗാരേജുകളും ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ മുൻകൂർ അനുമതിയില്ലാതെ വാഹനത്തിന്റെ നിറങ്ങൾ മാറ്റാൻ ശ്രമിച്ചാൽ 500 ദിനാർ വരെ പിഴ ഈടാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Content Highlights: Kuwait Ministry of Interior announces guidelines for vehicle colour changes
ഗൾഫ് വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/IP5Venvff26EmQWRPGBPGx
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."