HOME
DETAILS
MAL
ലൊക്കേഷന്‍ ട്രാക്കിങ്: ഗൂഗ്ള്‍ 40 കോടി ഡോളര്‍ പിഴ നല്‍കിയേക്കും
backup
November 15 2022 | 05:11 AM
വാഷിങ്ടണ്‍: ഉപയോക്താക്കളുടെ ലൊക്കേഷനുകള്‍ അനധികൃതമായി ട്രാക്ക് ചെയ്തുവെന്ന ആരോപണത്തില്‍ യു.എസിലെ ഏതാനും സ്റ്റേറ്റുകളുടെ പരാതികളില്‍ ഗൂഗിള്‍ ഉടമകളായ ആല്‍ഫബെറ്റ് കമ്പനി ഏകദേശം 40 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കും. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്ന ഗൂഗഌന്റെ സമീപനത്തിനെതിരേ സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ കഴിഞ്ഞ മാസങ്ങളില്‍ ശക്തമായി രംഗത്തുവന്നിരുന്നു. യു.എസ് സ്റ്റേറ്റായ ഒറിഗണ്‍ കൂടി ഉള്‍പ്പെട്ട നിയമവ്യവഹാരം സെര്‍ച്ച്- പരസ്യ ഭീമനായ ഗൂഗിളിന് വലിയ നിയമക്കുരുക്കുകള്‍ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."