യുവാവിനെ ആക്രമിച്ച കേസ്; 'മീശ വിനീത്' നെ റിമാന്‍ഡ് ചെയ്തു
യുവാവിനെ ആക്രമിച്ച കേസ്; 'മീശ വിനീത്' നെ റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം: പള്ളിക്കല്‍ മടവൂര്‍ സ്വദേശിയായ യുവാവിന്റെ തല അടിച്ചുപൊട്ടിച്ച കേസില്‍ അറസ്റ്റിലായ വിനീതിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്‍സ്റ്റഗ്രാം വീഡിയോകളില്‍ സജീവമായിരുന്ന ഇയാള്‍ 'മീശ വിനീത്' എന്നാണ് അറിയപ്പെടുന്നത്. പള്ളിക്കല്‍ മടവൂര്‍ സ്വദേശിയായ യുവാവിന്റെ തല അടിച്ചുപൊട്ടിച്ച കേസിലാണ് പള്ളിക്കല്‍ പൊലീസ് വിനീതിനെ പിടികൂടിയത്. കേസിലെ മൂന്നാം പ്രതിയാണ് വിനീത്. ഇക്കഴിഞ്ഞ 16ാം തീയതി വിനീത് ഉള്‍പ്പെടെ നാലുപേര്‍ രണ്ടു ബൈക്കുകളിലായി മടവൂരില്‍ എത്തി യുവാവിനെ ആക്രമിച്ചുവെന്നാണ് കേസ്. മറ്റ് മൂന്ന് പ്രതികളെ പിടികൂടാനായിട്ടില്ല.
നേരത്തെ, ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ തട്ടിയ കേസില്‍ ഓഗസ്റ്റില്‍ വിനീത് പിടിയിലായിരുന്നു. സ്വര്‍ണാഭരണം വാങ്ങി പണയം വെച്ചശേഷം തിരികെ നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തി ഉപദ്രവിക്കുകയായിരുന്നു. കിളിമാനൂര്‍ പൊലീസാണ് അന്ന് അറസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളാണ് വിനീത്. പത്ത് മോഷണക്കേസുകളിലും അടിപിടി കേസിലും ഇയാള്‍ പ്രതിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."