കുവൈത്തിൽ മയക്കുമരുന്ന് ആയുധവേട്ട;24 പേർ പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്നുകളും ആയുധങ്ങളുമായി 24 പേർ പിടിയിൽ. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഏകദേശം 16 കിലോഗ്രാം വിവിധ മരുന്നുകൾ 10,000 ലഹരി ഗുളികകൾ, 80 കുപ്പി മദ്യം, മൂന്ന് ലൈസൻസില്ലാത്ത ആയുധങ്ങളും വെടിക്കോപ്പുകളും ഇവരിൽനിന്ന് പിച്ചെടുത്തു. 16 കേസുകളിലായാണ് അറസ്റ്റിലായവർ വിവിധ രാജ്യക്കാരാണ് പിടിച്ചെടുത്ത മയക്കു മരുന്നിൽ ഷാബു, ഹാഷീഷ്, ഹെറോയിൻ, കൊക്കെയ്ൻ എന്നിവ ഉൾപ്പെടുന്നു.
ലഹരിവസ്തുക്കളുടെ വിൽപനയിലൂടെ നേടിയ പണവും അന്വേഷണ സംഘം പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ വിൽപനയ്ക്കും ദുരുപയോഗത്തിനും വേണ്ടി എത്തിച്ചതാണെന്ന് പ്രതികൾ സമ്മതിച്ചു. നി യമ നടപടികളും സ്വീകരിക്കുന്നതിന് പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും ബന്ധപ്പെട്ട വിഭാഗ ത്തിന് കൈമാറി. രാജ്യത്ത് ലഹരി എത്തിക്കുന്നവരെയും നിർമിക്കുന്നവരെയും വിൽപന നടത്തുന്നവരെ യും പിടികൂടാൻ നാർക്കോട്ടിക് കൺട്രോൾ വിഭാഗവും മറ്റു അന്വേഷണ സംഘവും ആഭ്യന്തര മന്ത്രാലയ വും ജാഗ്രത പുലർത്തിവരുകയാണ്.
പിടിയിലാകുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ വ്യക്തമാക്കി. സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ഏതെങ്കിലും വിവരങ്ങൾ ലഭ്യമായാൽ എമർജൻസി ഫോണിലും (112) പബ്ലിക് അഡ്മിനിസ്ട്രേഷൻ ഹോഡ്ലൈനിലും (1884141) റിപ്പോർട്ട് ചെയ്യാൻ ആഹ്വാനം ചെയ്തു.
Content Highlights: 24 people were arrested with drugs and weapons in kuwait
ഗൾഫ് വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/IP5Venvff26EmQWRPGBPGx
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."