HOME
DETAILS
MAL
ദുബൈയുടെ ഫസ്സയ്ക്ക് നാല്പതാം പിറന്നാള്‍
backup
November 15 2022 | 06:11 AM
ദുബൈ: ദുബൈയുടെ പ്രിയപ്പെട്ട ഫസ്സയക്ക് നാല്പതാം പിറന്നാള്‍. യു.എ.ഇയിലെ യുവാക്കളുടെ മാതൃകാപുരുഷനും ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂമാണ് കഴിഞ്ഞ ദിവസം 40ാം പിറന്നാള്‍ ആഘോഷിച്ചത്. 1982 നവംബര്‍ 14നാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂമിന്റെയും ശൈഖ ഹിന്ദ് ബിന്ത് മക്തൂം അല്‍ മക്തൂമിന്റെയും മകനായി ഹംദാന്‍ ജനിച്ചത്.
'ഫസ്സ'എന്നാണ് അദ്ദേഹത്തെ സ്‌നേഹത്തോടെ എല്ലാവരും വിളിക്കുന്നത്. 2006 ല്‍ 23ാം വയസിലാണ് ഹംദാന്‍ ദുബൈ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. ഏവരെയും അത്ഭുതപ്പെടുത്തുന്ന നേതൃപാടവമാണ് അദ്ദേഹം കാഴ്ചവെച്ചത്. ദുബൈയിലെ സര്‍ക്കാര്‍ സേവനങ്ങളെ ഡിജിറ്റല്‍വത്കരിക്കുന്നതിന് ഹംദാന്‍ നേതൃത്വം നല്‍കി.നഗരത്തിലെ താമസക്കാരില്‍ ആരോഗ്യസംസ്‌കാരം വളര്‍ത്താന്‍ ലക്ഷ്യമിട്ട് നടത്തുന്ന ഫിറ്റ്‌നസ് ചലഞ്ച് ഹംദാന്റെ നേരിട്ടുള്ള സാന്നിധ്യമാണ്. ദുബൈയുടെ തന്ത്രപ്രധാനമായ വികസന പദ്ധതികള്‍ രൂപപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്യുന്ന ഉത്തരവാദിത്തം എക്‌സിക്യൂട്ടിവ് കൗണ്‍സിലിന്റേതാണ്.
ദുബൈ എക്‌സ്‌പോയുടെ നടത്തിപ്പിലും ഹംദാന്റെ നേതൃപാടവം വ്യക്തമായിരുന്നു. ബ്രിട്ടനിലെ റോയല്‍ മിലിറ്ററി അക്കാദമിയില്‍നിന്നാണ് ബിരുദം നേടിയ അദ്ദേഹം ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ നിരവധി പരിശീലന പരിപാടികളിലും പങ്കാളിയായിട്ടുണ്ട്. കിരീടാവകാശി ശൈഖ് ഹംദാന് ഇരട്ടക്കുട്ടികളാണുള്ളത്. മക്കളായ ശൈഖയും റാശിദും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."