ഇന്‍ക്യുബേറ്ററുകളില്‍ 120 നവജാത ശിശുക്കള്‍; ഇസ്‌റാഈല്‍ ആക്രമണത്തില്‍ പൊലിഞ്ഞത് 2000ത്തോളം കുട്ടികളുടെ ജീവന്‍
ഇന്‍ക്യുബേറ്ററുകളില്‍ 120 നവജാത ശിശുക്കള്‍; ഇസ്‌റാഈല്‍ ആക്രമണത്തില്‍ പൊലിഞ്ഞത് 2000ത്തോളം കുട്ടികളുടെ ജീവന്‍
ഗസ്സ സിറ്റി: ബോംബാക്രമണത്തിന്റെ കെടുതി മാത്രമല്ല, ഉപരോധത്തെ തുടര്‍ന്നുണ്ടായ ഭക്ഷ്യ - ഇന്ധന ക്ഷാമവും ആ ജനതയെ വലക്കുകയാണ്.
ഇസ്‌റാഈല്‍ ഇന്ധനം തടഞ്ഞതോടെ ഗസ്സയിലെ വിവിധ ആശുപത്രികളിലെ ഇന്‍ക്യുബേറ്ററുകളില്‍ കഴിയുന്ന 120 നവജാത ശിശുക്കളുടെ ജീവന്‍ അപടത്തിണിപ്പോള്‍. നവജാതശിശുക്കളുടെ എണ്ണം യു.എന്നിന്റെ ചില്‍ഡ്രന്‍സ് ഏജന്‍സിയാണ് പുറത്തുവിട്ടത്. നിലവില്‍ ഇന്‍ക്യുബേറ്ററുകളില്‍ 120 നവജാതശിശുക്കളുണ്ട്. അതില്‍ 70 നവജാതശിശുക്കള്‍ മെക്കാനിക്കല്‍ വെന്റിലേഷനിലുള്ളതാണ്. ഇത് തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് യുനിസെഫ് വക്താവ് ജൊനാഥന്‍ ക്രിക്ക്‌സ് പറഞ്ഞു.
ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തില്‍ 2000ത്തിനടുത്ത് കുട്ടികളാണ് കൊല്ലപ്പെട്ടത്. അതേസമയം, ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഗസ്സയിലെ ആകെ മരണസംഖ്യ 4,651 ആയി. പരിക്കേറ്റവരുടെ എണ്ണം 14,245 ആയി. വെസ്റ്റ് ബാങ്കില്‍ 90 പേരും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒരു ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു. റുഷ്ദി സര്‍റാജ് എന്ന മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്.
ഇസ്രായേല്‍ സൈന്യവും ഹിസ്ബുല്ലയും തമ്മില്‍ ആക്രമണം രൂക്ഷമായതോടെ ലെബനനുമായുള്ള രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പട്ടണങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ഇസ്രായേലികളെ ഒഴിപ്പിക്കുകയാണ്. ഇന്ന് രാവിലെ വെസ്റ്റ് ബാങ്കില്‍ ഇസ്‌റാഈല്‍ സൈന്യം 58 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. റാമല്ല, ജെനിന്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു നടപടി. രണ്ടാഴ്ചക്കിടെ വെസ്റ്റ് ബാങ്കില്‍നിന്നും ആയിരത്തിലേറെ ഫലസ്തീനികളെയാണ് ഇ്‌സറാഈല്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. തകര്‍ക്കപ്പെട്ടത് 31 പള്ളികള്‍. ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തില്‍ ഗസ്സയില്‍ തകര്‍ക്കപ്പെട്ട പള്ളികളുടെ എണ്ണം 31 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."