ടെലി കമ്യൂണിക്കേഷൻ സേവനങ്ങളുടെ സർവിസ് തുടർച്ച ഉറപ്പാക്കാൻ ഉത്തരവ്
മസ്കത്ത്: ഉഷ്ണമേഖല ന്യൂനമർദത്തിന്റെ ഫലമായി ദോഫാർ അൽ വസ്ത തീരങ്ങളിൽ മഴ കനക്കാൻ സാധ്യതയുള്ളതിനാൽ സർവിസ് തുടർച്ച ഉറപ്പാക്കാൻ ഒമാനിലെ കമ്പനികൾക്ക് നിർദേശം നൽകിയതായി ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ടി.ആർ.എ) അറിയിച്ചു. പൗരന്മാർക്കും താമസക്കാർക്കും 24 മണിക്കൂറും നൽകുന്ന ആശയവിനിമയ സേവനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും റിപ്പോർട്ടുകളും സ്വീകരിക്കുന്നതിന് കമ്യൂണിക്കേഷൻസ് സെന്റർ സജീവമാക്കിയിട്ടുണ്ട്. നെറ്റ് വർക്കുകളിൽ എന്തെങ്കിലും തകരാറുകൾ ഉണ്ടായാൽ അവയുടെ റിപ്പോർട്ടുകൾ സ്വീകരിക്കുന്നതിന് ടെലികമ്യൂണിക്കേഷൻ കമ്പനികളുടെ ആശയവിനിമയ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
Content highlights: ensure continuity of service of telecommunication services
ഗൾഫ് വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/IP5Venvff26EmQWRPGBPGx
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."