അഞ്ച് ലക്ഷം റിയാല്‍ കൈക്കൂലി വാങ്ങിയ ജഡ്ജി സഊദിയില്‍ അറസ്റ്റില്‍
മദീന: സഊദി പൗരനില്‍ നിന്ന് അഞ്ച് ലക്ഷം റിയാല്‍ കൈക്കൂലി വാങ്ങിയ ന്യായാധിപനെ അറസ്റ്റ് ചെയ്തു. കേസില്‍ അനുകൂലമായി വിധിപറയുന്നതിന് മദീന നിവാസിയില്‍ നിന്ന് കോഴ കൈപ്പറ്റിയ ഇബ്രാഹിം അല്‍ ജുഹാനിയെ സഊദി അഴിമതിവിരുദ്ധ അതോറിറ്റി (നസഹ)യാണ് അറസ്റ്റ് ചെയ്തത്.
കേസ് അവസാനിപ്പിക്കുന്നതിന് 40 ലക്ഷം റിയാലാണ് ജഡ്ജിക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്. ജഡ്ജിക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്. അധികാര ദുര്‍വിനിയോഗം നടത്തുന്നവര്‍ക്കെതിരേയും പൊതുതാല്പര്യത്തിന് ഹാനികരമായ പ്രവര്ത്തനങ്ങളിലേര്പ്പെടുന്നവര്ക്കെതിരേയും ശക്തമായ നടപടിയെടുക്കുമെന്ന് നസഹ മുന്നറിയിപ്പ് നല്കി.
2011ലാണ് നസഹ സ്ഥാപിതമായത്. ഇതിനു ശേഷം കൈക്കൂലി കേസില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അഴിക്കുള്ളിലായിരുന്നു. ശൂറ കൗണ്‍സില്‍ അംഗം കൂടിയായ മുന്‍ ജഡ്ജിയെ ഈ വര്‍ഷം ആദ്യം ശിക്ഷിക്കുകയുണ്ടായി. കൈക്കൂലി കേസില്‍ ഉള്‍പ്പെട്ടതിന് ഏഴര വര്‍ഷം തടവും അഞ്ചു ലക്ഷം റിയാല്‍ പിഴയുമാണ് ഇദ്ദേഹത്തിന് ശിക്ഷ വിധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."