HOME
DETAILS
MAL
ഗവര്‍ണറെ അധിക്ഷേപിച്ച് സംസ്കൃത കോളജില്‍ എസ്.എഫ്.ഐ പോസ്റ്റര്‍; പ്രിന്‍സിപ്പലിനോട് വിശദീകരണം തേടി രാജ്ഭവന്
backup
November 16 2022 | 06:11 AM
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരാമര്‍ശവുമായി എസ്.എഫ്.ഐ ബാനര്‍. തിരുവനന്തപുരം സംസ്കൃത കോളജിന്റെ കവാടത്തിലാണ് ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്. സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പലിനോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ വിശദീകരണം തേടി. രാജ്ഭവന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് വി.സി ഇത്തരത്തില്‍ വിശദീകരണം തേടിയത്.
സംഭവം വിവാദമായതോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബാനര്‍ അഴിച്ചുമാറ്റി.
ദിവസങ്ങള്‍ക്ക് മുന്‍പാണ് കോളജിന്റെ മുന്‍ഭാഗത്തെ ഗേറ്റില്‍ ബാനര്‍ സ്ഥാപിച്ചത്. ' ഗവര്‍ണറുടെ തന്തയുടെ വകയല്ല രാജ്ഭവന്' എന്നാണ് ബാനറില്‍ എഴുതിയിരുന്നത്. ബാനര്‍ ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ രാജ്ഭവന് ഉദ്യോഗസ്ഥര്‍ വി.സിയെ അറിയിച്ചത്. ഫോട്ടോകളും കൈമാറി. പിന്നാലെയാണ് വി.സി രജിസ്ട്രാര്‍ വഴി പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."