ബംഗ്ലാദേശില്‍ ട്രെയിൻ അപകടം;15 മരണം; നിരവധിപേരുടെ നില അതീവ ഗുരുതരം
"ഞങ്ങൾ 15 മൃതദേഹങ്ങൾ കണ്ടെടുത്തു. നിരവധി പേർക്ക് പരിക്കേറ്റു" ഭൈരബിലെ സർക്കാർ അഡ്മിനിസ്ട്രേറ്റർ സാദിഖുർ റഹ്മാനെ പറഞ്ഞതായി അന്താരാഷ്ട്ര വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. രക്ഷാപ്രവർത്തകർ നൽകുന്നത് നടുക്കുന്ന വിവരങ്ങളാണ്.
100 ലേറെ പേർക്ക് പരിക്കേറ്റതായും , പരിക്കേറ്റവരിൽ പലരും കേടായ കോച്ചുകൾക്ക് താഴെ കിടക്കുന്നതായും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്യുന്നുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥൻ സിറാജുൽ ഇസ്ലാമിനെ ഉദ്ധരിച്ചും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തിൽപ്പെട്ടവരുടെ എണ്ണം വർധിക്കുമെന്ന് ഭൈരാബ് ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥൻ മൊഷറഫ് ഹുസൈനും അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. രക്ഷാപ്രവർത്തകരും നാട്ടുകാരും രക്ഷാപ്രവർത്തനം ആരംഭിച്ചതായും നിരവധി പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.
"ഞങ്ങൾ 15 മൃതദേഹങ്ങൾ കണ്ടെടുത്തു. നിരവധി പേർക്ക് പരിക്കേറ്റു" ഭൈരബിലെ സർക്കാർ അഡ്മിനിസ്ട്രേറ്റർ സാദിഖുർ റഹ്മാനെ പറഞ്ഞതായി അന്താരാഷ്ട്ര വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.
രക്ഷാപ്രവർത്തകർ നൽകുന്നത് നടുക്കുന്ന വിവരങ്ങളാണ്.
100 ലേറെ പേർക്ക് പരിക്കേറ്റതായും , പരിക്കേറ്റവരിൽ പലരും കേടായ കോച്ചുകൾക്ക് താഴെ കിടക്കുന്നതായും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്യുന്നുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥൻ സിറാജുൽ ഇസ്ലാമിനെ ഉദ്ധരിച്ചും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തിൽപ്പെട്ടവരുടെ എണ്ണം വർധിക്കുമെന്ന് ഭൈരാബ് ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥൻ മൊഷറഫ് ഹുസൈനും അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. രക്ഷാപ്രവർത്തകരും നാട്ടുകാരും രക്ഷാപ്രവർത്തനം ആരംഭിച്ചതായും നിരവധി പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.
Content Highlights: Train accident in Bangladesh
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."