ഗുജറാത്തില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു; വീഡിയോ
ഗുജറാത്തില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു; വീഡിയോ
സൂറത്ത്: ഗുജറാത്തില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. പാലത്തിന്റെ ഒരുഭാഗം തകര്‍ന്ന് വീഴുന്നത് കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പാലത്തിന്റെ അവശിഷ്ടം ദേഹത്ത് വീണാണ് മരണം സംഭവിച്ചത്. പാലന്‍പൂരില്‍ തിങ്കളാഴ്ച്ചയാണ് സംഭവം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളടക്കം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
#WATCH | A portion of an under-construction bridge collapses in Gujarat's Palanpur
— ANI (@ANI) October 23, 2023
Details awaited. pic.twitter.com/eVPdgGsIBt
പാലന്‍പൂര്‍ ആര്‍.ടി.ഒ സര്‍ക്കിളിന് കീഴിലുള്ള അംബാജി റൂട്ടിലേക്കുള്ള പാലമാണ് തകര്‍ന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാലത്തിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. പൊലിസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനനം നടത്തികൊണ്ടിരിക്കുകയാണ്.
પાલનપુર આરટીઓ સર્કલ નજીક નિર્માણાધિન ઓવરબ્રિજ ધરાશાઈ
— Chhapu (@ChhapuIndia) October 23, 2023
ઓવરબ્રિજનો એક ભાગ તૂટી પડતાં ત્રણ વ્યક્તિ કાટમાળમાં દટાયા હોવાની આશંકા #ગુજરાત #Palanpur #Gujarat #Accident pic.twitter.com/5sZV60qk4N
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."