കണ്ണില്‍ ഇരുളെങ്കിലും മുനീറിന്റെ ഹൃദയത്തില്‍ 'സുപ്രഭാത'ത്തിന്റെ വെളിച്ചം
സ്വന്തം ലേഖകന്‍
കാസര്‍കോട്: ഇരുകണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട കാസര്‍കോട് പാറപ്പള്ളിയിലെ ടി.എം മുനീര്‍ തുരുത്തിയുടെ ഹൃദയത്തില്‍നിറയെ 'സുപ്രഭാത'ത്തിന്റെ വെളിച്ചമാണ്. വാര്‍ഷിക കാംപയിനോടനുബന്ധിച്ച് പാറപ്പള്ളിയിലെ ഏജന്റായ മുനീര്‍ കാഴ്ചപരിമിതിയെ മറികടന്ന് 88 പേരെയാണ് വരിക്കാരായി ചേര്‍ത്തത്. മകനും വിദ്യാര്‍ഥിയുമായ മുഹമ്മദ് മുനവ്വിര്‍ പിതാവിന്റെ 'കണ്ണായി' കൂടെയുണ്ട്.
വരിക്കാരെ ചേര്‍ക്കാന്‍ പാറപ്പള്ളി എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ സഹായവും ലഭിച്ചതായി അദ്ദേഹം പറഞ്ഞു. വരിക്കാരെ ചേര്‍ക്കാനായി സഹായിച്ച രണ്ടുപേര്‍ക്ക് മുനീര്‍ സ്വന്തം ചെലവില്‍ സൗജന്യമായി പത്രം നല്‍കുന്നുമുണ്ട്. സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും സമസ്തയോടുള്ള സ്‌നേഹവും കടപ്പാടുമാണ് സുപ്രഭാതം പത്രത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രചോദനമെന്നും മുനീര്‍ പറഞ്ഞു.
ബ്രെയിന്‍ സ്‌ട്രോക്ക് വന്ന് കണ്ണുകളിലേക്കുള്ള ഞരമ്പ് ബ്ലോക്കായതോടെയാണ് ഇക്കഴിഞ്ഞ ജനുവരിയില്‍ മുനീറിന് കാഴ്ച നഷ്ടപ്പെട്ടത്. ആദ്യം മങ്ങിത്തുടങ്ങിയ കാഴ്ച പിന്നീട് പൂര്‍ണമായും നഷ്ടമായി. പൊതുപ്രവര്‍ത്തകരുടെ സഹായത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് നിലവില്‍ ചികിത്സ തേടിക്കൊണ്ടിരിക്കുന്നത്. ആറുഘട്ടങ്ങളിലായി ചികിത്സ നടത്തിയാല്‍ കാഴ്ച തിരിച്ചുകിട്ടുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. നിലവില്‍ രണ്ടാംഘട്ട ചികിത്സയിലുള്ള മുനീര്‍ കാഴ്ചയുടെ പുതിയ സുപ്രഭാതത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."