പാർട്ടി ഓഫിസ് അധികാര കേന്ദ്രമായി മാറരുത്; താക്കീതുമായി കോടിയേരി
കണ്ണൂർ: പാർട്ടി ഓഫിസ് അധികാര കേന്ദ്രമായി മാറരുതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. സർക്കാർ ഓഫിസുകൾ വഴി ചെയ്യേണ്ട കാര്യങ്ങൾ പാർട്ടി ഓഫിസുകൾ വഴി പാടില്ലെന്നും വാർത്താമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കോടിയേരി പറഞ്ഞു. രണ്ടാമൂഴം വന്നതിനാൽ പ്രാദേശികമായ അധികാരകേന്ദ്രമായി പാർട്ടി മാറാൻ പാടില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.
ഗവൺമെൻറ് ചെയ്യേണ്ട കാര്യങ്ങൾ പാർട്ടി തന്നെ ചെയ്യാൻ പാടില്ല. അതിനൊരു വേർതിരിവ് വേണം. എന്നാൽ ജനങ്ങൾക്ക് പാർട്ടിയെ സമീപിക്കാം. പാർട്ടിയിൽ വന്നുചേരുന്ന പ്രശ്‌നങ്ങൾ ഗവൺമെൻറിന്റെ ശ്രദ്ധയിൽ പെടുത്താം. രണ്ടും തമ്മിൽ വേർതിരിവില്ലെങ്കിൽ ഭാവിയിൽ പ്രത്യാഘാതങ്ങളുണ്ടാകും.
കെ.കെ. ശൈലജയെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിനെ കോടിയേരി ന്യായീകരിച്ചു. മുഖ്യമന്ത്രി ഒഴികെ എല്ലാവരെയും മാറ്റിയിട്ടുണ്ട്. ഒരാൾക്ക് ഇളവ് നൽകിയാൽ എല്ലാവർക്കും നൽകേണ്ടിവരും. എല്ലാവർക്കും ബാധകമാകുന്ന തീരുമാനമാണ് പാർട്ടി കൈക്കൊണ്ടത്. പുതിയ ആളുകൾ വന്നാൽ ഒരു മാറ്റമുണ്ടാകും. ആ മാറ്റം എല്ലാ മേഖലയിലുമുണ്ടെന്നും കൊവിഡ് കാലമായതിനാൽ മാറ്റം പുറത്ത് പ്രകടമാകാൻ സമയമെടുക്കുമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."