രണ്ടരമണിക്കൂറോളം മണ്ണിനടിയില്‍; കോട്ടയം മറിയപ്പള്ളിയില്‍ മണ്ണിനടിയില്‍ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു
കോട്ടയം: മറിയപ്പള്ളിയില്‍ നിര്‍മാണ ജോലിക്കിടെ മണ്ണിടിഞ്ഞു വീണ് കുടുങ്ങിയ ബംഗാള്‍ സ്വദേശി സുശാന്തിനെ അഗ്നിശമനസേനയും പൊലിസും രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് സുശാന്തിനെ രക്ഷപ്പെടുത്തിയത്.
കഴുത്തറ്റം മണ്ണ് മൂടിയ അവസ്ഥയില്‍ ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടിയാണ് ശുശാന്ത് രണ്ടര മണിക്കൂറോളം മണ്ണിനടിയില്‍ കഴിഞ്ഞത്. സുശാന്തിനെ ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ 9.30 ഓടെയാണ് സംഭവമുണ്ടായത്.മൂന്ന് തൊഴിലാളികള്‍ ചേര്‍ന്ന് വീട് നിര്‍മാണത്തിനായി മണ്ണ് നീക്കുന്നതിനിടെ സമീപത്തെ സംരക്ഷണഭിത്തി ഇടിഞ്ഞ് തൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍പ്പെട്ട രണ്ട് തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ശുശാന്തിന് പുറത്തുവരാന്‍ കഴിഞ്ഞില്ല.
10 മണിയോടെ തുടങ്ങിയ രക്ഷാപ്രവര്‍ത്തനം 11.30 ഓടെയാണ് അവസാനിച്ചത്. മണ്ണിനടിയില്‍ പെട്ടുപോയ സുശാന്തിന് ഓക്സിജന്‍ നല്‍കിയാണ് ജീവന് നിലനിര്‍ത്താനുള്ള ശ്രമം നടത്തിയത്. പിന്നീട് കൂടുതല്‍ മണ്ണിടിയാതിരിക്കാന്‍ പലക കൊണ്ട് സംരക്ഷണഭിത്തിക്ക് സമാനമായ സംവിധാനമൊരുക്കി ശേഷം ജെ.സി.ബി ഉപയോഗിച്ച മണ്ണുമാറ്റി ശ്രദ്ധയോടെയാണ് സുശാന്തിനെ പുറത്തെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."