നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ്: അപേക്ഷാ തിയതി നവംബര്‍ 30 വരെ നീട്ടി
ന്യൂഡല്‍ഹി: 2022-23 വര്‍ഷത്തേക്കുള്ള നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് സ്കീമിന് (എന്‍.എം.എം.എസ്.എസ്) അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി 2022 നവംബര്‍ 30 വരെ കേന്ദ്ര സര്‍ക്കാര്‍ നീട്ടി. ആദ്യം നവംബര്‍ 15നുള്ളില്‍ അപേക്ഷ നല്കാന് ആവശ്യപ്പെടുകയും പിന്നീട് ഒക്ടോബര്‍ 15 വരെ ദീര്‍ഘിപ്പിക്കുകയും ചെയ്തിരുന്നു.
മികവുറ്റ വിദ്യാര്‍ത്ഥികള്‍ സാമ്പത്തിക കാരണത്താല്‍ എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തുന്നത് ഒഴിവാക്കാനും ഹൈസ്കൂള്‍ പഠനം പ്രോത്സാഹിപ്പിക്കാനുമാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. മാതാപിതാക്കളുടെ വാര്‍ഷിക വരുമാനം 3.5 ലക്ഷത്തില്‍ കവിയരുത്. പ്രതിവര്‍ഷം 12,000 രൂപയാണ് സ്കോളര്‍ഷിപ്പ്. വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക എത്തും. സ്കോളര്‍ഷിപ്പ് സെലക്ഷന് ടെസ്റ്റില്‍ പങ്കെടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് ഏഴാം ക്ലാസ് പരീക്ഷയില്‍ കുറഞ്ഞത് 55% മാര്‍ക്കോ തത്തുല്യ ഗ്രേഡോ ഉണ്ടായിരിക്കണം. എസ്സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 5% ഇളവ് ലഭിക്കും. ഓരോ വര്‍ഷവും ഒരു ലക്ഷം സ്കോളര്‍ഷിപ്പുകളാണ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."