വാളയാര്‍ കേസിലെ നാലാം പ്രതി ആലുവയില്‍ തൂങ്ങി മരിച്ചനിലയില്‍
വാളയാര്‍ കേസിലെ നാലാം പ്രതി ആലുവയില്‍ തൂങ്ങി മരിച്ചനിലയില്‍
കൊച്ചി: വാളയാര്‍ കേസിലെ നാലാം പ്രതി കൊച്ചിയില്‍ തൂങ്ങി മരിച്ച നിലയില്‍. പാലക്കാട് സ്വദേശി മധു(33)വിനെയാണ് കൊച്ചി ബിനാനി സിങ്ക് കമ്പനിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികളെ നുണപരിശോധനയ്ക്ക് ഹാജരാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹരജിയില്‍ വിധിപറയാനിരിക്കെയാണ് മധുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സ്‌ക്രാപ്പ് നീക്കുന്ന കരാര്‍ എടുത്ത കമ്പനിയുടെ മണ്ണ് പരിശോധന വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു മധു. കേസില്‍ ജാമ്യം കിട്ടിയതിന് ശേഷം ഇയാള്‍ കൊച്ചിയിലെത്തിയിരുന്നു. വാളയാര്‍ കേസില്‍ സിബിഐ പുനരന്വേഷണം തുടരുന്നതിനിടെയാണ് പ്രതിയുടെ മരണം.
2017 ജനുവരി ഏഴിനാണ് വാളയാര്‍ അട്ടപ്പള്ളത്ത് കുടുംബം താമസിച്ചിരുന്ന ഷെഡ്ഡില്‍ 13 കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒമ്പതുവയസുകാരിയായ സഹോദരിയേയും സമാനസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെടെ 5 പേരാണ് പ്രതികള്‍. ഇതില്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ പ്രദീപ് വിചാരണക്കിടെ ആത്മഹത്യ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."