HOME
DETAILS

'നിങ്ങളിത് കാണുക..'! കലിയൂഷ്‌നിയുടെ കാൽപാദത്തിൽ ചുംബിച്ച് എയറിലായി ഷൈജു ദാമോദരൻ

  
backup
November 18 2022 | 05:11 AM

shaiju-damodaran-brutally-trolled-over-kissing-ivan-kaliuzhnyi-feet2022

 

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ ഉക്രെയ്‌നിയൻ താരം ഇവാൻ കലിയൂഷ്‌നിയുടെ കാൽപാദത്തിൽ ചുംബിച്ച് എയറിലായി പ്രമുഖ കമന്റേറ്റർ ഷൈജു ദാമോദരൻ. 'ഇത് കേരളത്തിന്റെ മുഴുവൻ ഉമ്മയാണ്' എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഷൈജു, കലിയൂഷ്‌നിയുടെ കാൽപാദത്തിൽ ചുംബിച്ചത്. ഷൈജുവിന്റെ ഈ പരാമർശമാണ് വിവാദത്തിനിടയാക്കിയത്.

അഭിമുഖത്തിനിടെ താരത്തിന്റെ ഇടതുകൽ തന്റെ മടിയിൽ വയ്ക്കാൻ ഷൈജു ആവശ്യപ്പെടുകയും താരം അങ്ങിനെ ചെയ്തതോടെ കാലിൽ ചുംബിക്കുകയുമായിരുന്നു. ഇത് ഞാൻ തരുന്നതല്ല, കേരളത്തിലെ മുഴുവൻ ആരാധകരും തരുന്നതാണെന്നും ഈ സമയം ഷൈജു പറഞ്ഞു. അങ്ങിനെ ചെയ്യരുതെന്ന് പറഞ്ഞ് കലിയൂഷ്‌നി കാലുവലിക്കാൻ ശ്രമിച്ചെങ്കിലും ഷൈജു ചുംബിച്ചു.

ഷൈജു തന്റെ യുട്യൂബ് ചാനലിലാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ മത്സരത്തിൽ കലിയൂഷ്‌നിയെ എ.കെ 47 തോക്കുമായി താരതമ്യം ചെയ്തതിന്റെ ചരിത്രം അദ്ദേഹം വിവരിച്ചുനൽകുന്നുണ്ട്. ഇതിനൊടുവിലായിരുന്നു ചുംബനം.

കേരളത്തിലെ മുഴുവൻ ആരാധകരുടേതാണെന്നും പറഞ്ഞ് താരത്തിന്റെ കാലിൽ ചുംബിച്ച നടപടിക്കെതിരേ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ കൊണ്ട് നിറയുകുയംചെയ്തു.

ഷൈജുവിന്റെത് അതിരുകടന്ന താരാരാധനയായിപ്പോയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. താരത്തിന്റെ കാൽപാദത്തിൽ ചുംബിക്കണമെങ്കിൽ അത് സ്വന്തം പേരിൽ ചെയ്താൽ മതിയെന്നും കേരളത്തിന്റെ മൊത്തം ചലവിൽ വേണ്ടിയുരുന്നില്ലെന്നുമാണ് ഇക്കാര്യത്തിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനം.

കഴിഞ്ഞ മത്സരത്തിൽ കലിയൂഷ്‌നിയുടെ ബുള്ളറ്റ് ഗോൾ വലിയ ചർച്ചയായിരുന്നു. ഈ സീസണിൽ നാല് ഗോളുമായി ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതാണ് താരം.

Shaiju Damodaran brutally trolled over kissing Ivan Kaliuzhnyi feet



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago