പ്രതിവർഷം 30 ദശലക്ഷം തീർഥാടകരെയും 100 ദശലക്ഷം വിനോദ സഞ്ചാരികളെയും എത്തിക്കാൻ പദ്ധതിയുമായി സഊദി അറേബ്യ
റിയാദ്:വിഷൻ 2030ന്റെ ഭാഗമായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് . പ്രതിവർഷം 30 ദശലക്ഷത്തിലധികം ഹജ്ജ്, ഉംറ തീർഥാടകരെയും 100 ദശലക്ഷത്തിലധികം വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സഊദി. സഊദി-യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ നടന്ന സംവാദത്തിലാണ് സഊദി ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് അൽ ജാസർ ആണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത ദശകത്തിൽ 1.6 ട്രില്യൺ റിയാൽ നിക്ഷേപം നടത്തിക്കൊണ്ട് ടൂറിസം, തീർഥാടന മേഖലകൾ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് സഊദി ഇപ്പോൾ. നിക്ഷേപങ്ങൾ സ്വകാര്യ മേഖലയുമായും വിവിധ പങ്കാളി രാഷ്ട്രങ്ങളുമായും സഹകരിച്ച് യാഥാർത്ഥ്യമാക്കും. രാജ്യത്ത് മികച്ച ജീവിത നിലവാരം ഉറപ്പാക്കുക, വ്യക്തികൾക്കായി കാര്യക്ഷമമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുക എന്നതെല്ലാം ആണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Saudi Arabia targets 30 million pilgrims and 100 million tourists a year
ഗൾഫ് വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/IP5Venvff26EmQWRPGBPGx
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."