കൊച്ചിയില്‍ മോഡലിനെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കൊച്ചി: തേവരയിലെ ബാറില്‍ കുഴഞ്ഞുവീണ മോഡലിനെ താമസസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ കാറില്‍ വച്ച് കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പ്രതികളെ ഇന്ന് എറണാകുളം സൗത്ത് പൊലിസ് കോടതിയില്‍ ഹാജരാക്കും. കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുധി എന്നിവരാണ് അറസ്റ്റിലായത്. മോഡലിന്റെ സുഹൃത്തായ രാജസ്ഥാന്‍ സ്വദേശി ഡിംപലിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൂട്ടബലാല്‍സംഗത്തിനിരയായ മോഡല്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് പൊലിസ്. മോഡലും പ്രതികളും നേരത്തേ പരിചയമുള്ളവരാണ്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ മോഡലിനെ കാക്കനാട്ടുളള താമസ സ്ഥലത്തെത്തി പ്രതിയായ സ്ത്രീയും മൂന്നു യൂവാക്കളും കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് കൊച്ചി എം.ജി റോഡിലെ ഡാന്‍സ് ബാറിലെത്തി മദ്യപിച്ചു.
രാത്രി പത്ത് മണിയോടെ ബാര്‍ ഹോട്ടലിന്റെ പാര്‍ക്കിങില്‍ മോഡല്‍ കുഴഞ്ഞു വീഴുകയും മൂന്ന് പ്രതികള്‍ ചേര്‍ന്ന് വാഹനത്തില്‍ കയറ്റുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന രാജസ്ഥാന്‍ സ്വദേശിനി ഡിംപല്‍ കാറില്‍ കയറിയിരുന്നില്ല. ഇതിന് ശേഷമായിരുന്നു ബലാത്സംഗം. നഗരത്തിലെ പല ഭാഗങ്ങളില്‍കൊണ്ടുപോയി വാഹനത്തിനുളളില്‍വെച്ച് പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും അര്‍ധരാത്രിയോടെ യുവതിയെ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിടുകയും ചെയ്തു.
45 മിനിറ്റോളം നഗരത്തില്‍ കറങ്ങിയ ശേഷം ഹോട്ടലില്‍ മടങ്ങിയെത്തിയാണ് ഡിംപലിനെ കൂട്ടികൊണ്ട് പോകുന്നത്. ഡിംപലിന്റെ സുഹൃത്താണ് വിവേക്. വിവേകിന്റേ വാഹനത്തിലാണ് മോഡിലിനെ കൊണ്ടുപോയത്. പിടിയിലായവരെ ലഹരി പരിശോധനക്കും വിധേയമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."