HOME
DETAILS

1,200 ട്വിറ്റര്‍ ജീവനക്കാര്‍ രാജിവെച്ചു; നേരിട്ട് ഹാജരാവാന്‍ എഞ്ചിനീയര്‍മാര്‍ക്ക് മസ്‌കിന്റെ നിര്‍ദേശം

  
backup
November 19 2022 | 07:11 AM

1200-twitter-employers-resigns-2022

ന്യൂഡല്‍ഹി: കൂടുതല്‍ സമയം കഠിനമായി ജോലി ചെയ്യുക, അല്ലെങ്കില്‍ പിരിഞ്ഞുപോവുകയെന്ന ഇലോണ്‍ മസ്‌കിന്റെ നിര്‍ദേശത്തിനു പിന്നാലെ 1,200 ട്വിറ്റര്‍ ജീവനക്കാര്‍ രാജിവെച്ചു. ഇതിനു പിന്നാലെ ട്വിറ്ററിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരോട് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് എത്താനും ട്വിറ്റര്‍ ഓഫിസില്‍ നേരിട്ട് ഹാജരാകാനും മസ്‌ക് ഇ-മെയിലില്‍ ആവശ്യപ്പെട്ടു.

ഉച്ചയ്ക്ക് രണ്ടു മണിക്ക് ബേ ഏരിയയിലെ പത്താം നിലയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ശാരീരിക ബുദ്ധിമുട്ടുകളോ ഒഴിവാക്കാനാവത്ത അത്യാവശ്യമുള്ളവരോ മാത്രമേ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെടുകയുള്ളൂവെന്നും മസ്‌ക് വ്യക്തമാക്കി.

കഴിഞ്ഞ ആറ് മാസത്തിനിടെ തങ്ങളുടെ കോഡിങ് ജോലികള്‍ നിര്‍വഹിച്ചതിന്റെ ഒരു ബുള്ളറ്റ് പോയിന്റ് സംഗ്രഹം കോഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ലൈനുകളുടെ 10 സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം മസ്‌കിന് അയയ്ക്കാന്‍ എഞ്ചിനീയര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. മീറ്റിങുകള്‍ ഹ്രസ്വമായിരിക്കും. ട്വിറ്ററിന്റെ സാങ്കേതിക കാര്യങ്ങള്‍ വിലയിരുത്താന്‍ മസ്‌കിനെ സഹായിക്കുന്നതിന് വേണ്ടിയാണ് യോഗമെന്ന് തുടര്‍ന്ന് അയച്ച രണ്ടാം ഇ-മെയിലില്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം അവസാനമാണ് 44 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. കമ്പനിയിലെ സമൂലമായ മാറ്റങ്ങളുടെ പേരില്‍ ലോകത്തിലെ ഏറ്റവും ധനികനായ മസ്‌ക് വിമര്‍ശനത്തിന് വിധേയനായി. കമ്പനിയുടെ 7,500 ജീവനക്കാരില്‍ പകുതി പേരെയും ഇതിനകം അദ്ദേഹം പിരിച്ചുവിട്ടു. ശേഷിക്കുന്നവരില്‍ 1,200 ലേറെ ജീവനക്കാര്‍ രാജിവെച്ചു. വര്‍ക്ക് ഫ്രം ഹോം പോളിസി റദ്ദാക്കി. ദീര്‍ഘസമയ ജോലി അടിച്ചേല്‍പ്പിക്കുകയും ചെയ്തു. ഇതോടെ ട്വിറ്ററിനെ കൂടുതല്‍ ഉന്നതിയിലെത്തിക്കാനുള്ള മസ്‌കിന്റെ ശ്രമങ്ങള്‍ അനിശ്ചിതത്വത്തിലാവുകയും കാലതാമസം നേരിടുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago