പൊലിസ് ജോലിക്കിടയിലും ആദിവാസി ക്ഷേമ പ്രവര്‍ത്തങ്ങളുമായി എസ്.ഐ
കാളികാവ്: പൊലിസ് ജോലിക്കിടയില്‍ ആദിവാസികളുടെ ക്ഷേമ പ്രവര്‍ത്തങ്ങളുമായി എസ്.ഐ സദാശിവന്‍. കൃത്യ നിര്‍വഹണത്തോടൊപ്പം ആദിവാസികളുടേയും ഊരുകളുടേയും ക്ഷേമത്തിനായി ഓടി നടക്കുകയാണ് അദ്ദേഹം. പൂക്കോട്ടുംപാടം സ്വദേശിയായ എ. സദാശിവന്‍ ഇന്റലിജന്‍സ് വിഭാഗത്തിലാണു ജോലി ചെയ്യുന്നത്. കരുവാരകുണ്ട്, കാളികാവ്, ചോക്കാട്, അമരമ്പലം, ചാലിയാര്‍, പോത്തുകല്ല്, വഴിക്കടവു പഞ്ചായത്തുകളിലെ മുഴുവന്‍ കോളനികളിലും ഇദ്ദേഹം സന്ദര്‍ശിച്ചു ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ആദിവാസികുട്ടികളുടെ പഠനം ഊരുകളിലെ പട്ടിണി നിര്‍മാര്‍ജനം തുടങ്ങയവ ലക്ഷ്യം വെച്ചാണ് ഇന്റലിജന്‍സ് പ്രവര്‍ത്തനം നടത്തുന്നത്. കോളനികളിലെ കുട്ടികള്‍ക്കു പഠനസാമഗ്രികള്‍ സംഘടിപ്പിച്ചു കൊടുത്തു വിദ്യാലയത്തിലെത്തിക്കുക. കോളനികളിലെ മുതിര്‍ന്നവരില്‍ വായനാശീലം വളര്‍ത്താനായി വായനാ സൗകര്യം ഏര്‍പ്പെടുത്തുക. ഇതിനുള്ള ഫണ്ടുകള്‍ എസ്.ഐ സദാശിവന്‍ തന്നെയാണു കണ്ടെത്തി നല്‍കുന്നത്. വിവിധ കോളനികളിലെ 25 ആദിവാസി ദമ്പതികളെ കോഴിക്കോട് ഓര്‍ത്തഡോക്‌സ് ഭദ്രാസന ഡോക്ടര്‍ സഖറിയ മാര്‍ തെയോഫിലോസിന്റെ പൗരോഹിത്യ രജത ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുപ്പിച്ചു. ആദിവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എസ്.ഐ. സദാശിവനെ കോഴിക്കോട് ഭദ്രാസന ആദരിച്ചു. പൊന്നടയണിയിച്ചു ഉപഹാരം നല്‍കുകയും ചെയ്തു. നിയമസഭാ സ്പീക്കര്‍ ഉപഹാരം കൈമാറി. വരള്‍ച്ച രൂക്ഷമായ പൂക്കോട്ടുംപാടം ടി.കെ കോളനിയില്‍ തൃശൂര്‍ ലയണ്‍സ് ക്ലബ്ബുമായി ബന്ധപ്പെട്ടു മലയില്‍ നിന്നു വെള്ളമെത്തിച്ചു കൊടുത്തിട്ടുണ്ട്. നിരവധി ക്ലബ്ബുകളില്‍ ടി.വി സ്ഥാപിക്കുന്നതിനു നേതൃത്വം നല്‍കി.
കോളനിക്കാര്‍ക്കു സദാശിവന്‍ ഒരു പൊലിസ് ഉദ്യോഗസ്ഥനല്ല മറിച്ച് അവരുടെ ഊരിലെ അംഗമാണ്. ആരുടെ മുമ്പില്‍ രഹസ്യങ്ങള്‍ മറച്ച് വെച്ചാലും അവരുടെ സ്വന്തം സദാശിവേട്ടന്റെ മുന്നില്‍ അവര്‍ ഉള്ളുതുറക്കുമെന്നതാണു പ്രത്യേകത. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിയമ പരിരക്ഷയും ലഭ്യമാക്കേണ്ട സേവനങ്ങളും ഉറപ്പുവരുത്താനും കോളനിക്കാര്‍ ഇദ്ദേഹത്തെയാണു സമീപിക്കുന്നത്. ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ നടത്തുന്ന ക്ഷേമ പ്രവര്‍ത്തനം നടത്തുന്നതില്‍ പ്രത്യേക അംഗീകാരവും പ്രശസ്തിയും ആഗ്രഹിക്കുന്നില്ല എന്നത് എസ്.ഐ സദാശിവനെ മറ്റുള്ളവരില്‍ നിന്നു വേറിട്ടു നിര്‍ത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."