ഓണ്‍ലൈന്‍ പോളില്‍ നേരിയ വിജയം; ട്രംപിനെ ട്വിറ്ററില്‍ തിരിച്ചെത്തിച്ച് മസ്ക്
സാന്‍ഫ്രാന്‍സിസ്കോ: മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിച്ച് പുതിയ ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്ക്.
ട്രംപിനെ തിരിച്ചെടുക്കണോ എന്ന കാര്യത്തില്‍ ഒരു ഓണ്‍ലൈന്‍ പോള്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു മസ്ക്. ഇതില്‍ നേരിയ വിജയം ട്രംപ് നേടിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ട്രംപിനെ തിരിച്ചെത്തിച്ചിരിക്കുന്നത്.
ജനങ്ങള്‍ അവരുടെ അഭിപ്രായം പറഞ്ഞുകഴിഞ്ഞുവെന്നും മസ്ക് പറഞ്ഞിരുന്നു. വോക്സ് പോപ്പുലി, വോക്സ് ഡീ, എന്ന വാക്കുകളും ഇതോടൊപ്പം കുറിച്ചിട്ടുണ്ട്. ജനങ്ങളുടെ ശബ്ദം, ദൈവത്തിന്റെ ശബ്ദമാണെന്നാണ് ഇതിന്റെ അര്‍ഥം.
വളരെ ചെറിയ വ്യത്യാസമാണ് ട്രംപിനെ തിരിച്ചെത്തിക്കണമെന്ന പോളിന് ലഭിച്ചത്. 51.8 ശതമാനം പേര് ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഒരിക്കലും തിരിച്ചെടുക്കരുതെന്ന് ആവശ്യപ്പെട്ടത് 48.2 ശതമാനം പേരാണ്.
2021 ജനുവരി ആറിനാണ് ട്രംപിനെ ട്വിറ്റര്‍ വിലക്കിയത്. തെരഞ്ഞെടുപ്പുഫലം അട്ടിമറിക്കാന്‍ കാപ്പിറ്റോള്‍ മന്ദിരത്തില്‍ അനുയായികള്‍ നടത്തിയ അക്രമങ്ങളില്‍ പ്രോത്സാഹനം നല്‍കിയെന്ന് ആരോപിച്ചാണ് ട്രംപിനെ വിലക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."