കൃഷിയാവശ്യത്തിനായി അതിര്‍ത്തി കടന്ന മലയാളി കര്‍ഷകരുടെ ദേഹത്ത് സീല്‍പതിപ്പിച്ച് കര്‍ണാടക
വയനാട്: കൃഷിയാവശ്യത്തിനായി അതിര്‍ത്തി കടന്ന വയനാട് സ്വദേശികളായ കര്‍ഷകരുടെ ദേഹത്ത് ചാപ്പകുത്തി കര്‍ണാടക. മാനന്തവാടി സ്വദേശികളായ രണ്ട് പേരുടെ ശരീരത്തിലാണ് കഴിഞ്ഞ ദിവസം മുദ്ര പതിപ്പിച്ചത്. ബാവലി ചെക് പോസ്റ്റില്‍ വെച്ചാണ് സംഭവം. അതിര്‍ത്തി കടന്നെത്തുന്നവരെ തിരിച്ചറിയാനാണ് സീല്‍ പതിപ്പിക്കുന്നതെന്നാണ് വിശദീകരണം.
ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സീല്‍ വെക്കുന്നതെന്നും കര്‍ണാടക പറഞ്ഞു. വോട്ടിംഗ് സമയത്ത് ഉപയോഗിക്കുന്ന തരം മഷി ഉപയോഗിച്ചാണ് കൈകളില്‍ സീല്‍ പതിപ്പിക്കുന്നത്. മനുഷ്യ ശരീരത്തില്‍ ചാപ്പയടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചാപ്പ കുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അഭ്യര്‍ഥിച്ച് മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കര്‍ഷകര്‍ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."