HOME
DETAILS
MAL
കോടിക്കണക്കിന് രൂപ കുടിശിക പ്രതിസന്ധി; കോട്ടയം കടനാട് സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി രാജിവച്ചു
backup
October 27 2023 | 12:10 PM
കോട്ടയം കടനാട് സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി രാജിവച്ചു
കോട്ടയം: നിക്ഷേപകര്‍ക്ക് 55 കോടിയോളം രൂപ കുടിശിക നല്കാന് സാധിക്കാത്തവിധം പ്രതിസന്ധിയിലായതോടെ കോട്ടയം കടനാട് സര്‍വിസ് സഹകരണബാങ്ക് ഭരണസമിതി രാജിവച്ചു. സി പി എം ഭരണ സമിതിയിലെ പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പ്പെടെ ഏഴ് ഭരണ സമിതി അംഗങ്ങളാണ് രാജിവച്ചത്.
ക്രമരഹിതമായ വായ്പകള്‍ നല്‍കിയെന്ന ആരോപണം ഭരണ സമിതിക്കെതിരെ ഉയര്‍ന്നിരുന്നു. കരുവന്നൂരിലടക്കം വലിയ പ്രതിസന്ധിയാണ് സഹകരണ ബാങ്കില്‍ നടക്കുന്നത്. അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ റിമാന്‍ഡിലുള്ള സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ പി ആര് അരവിന്ദാക്ഷനും ബാങ്കിലെ മുന്‍ സീനിയര്‍ അക്കൗണ്ടന്റായ സി കെ ജില്‍സിനും കോടതി ജാമ്യം അനുവദിച്ചില്ല. ഇരുവരുടെയും ജാമ്യാപേക്ഷ വിചാരണാകോടതി തള്ളി. എറണാകുളം പിഎംഎല്‍എ കോടതിയുടെതാണ് വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."