തരൂരിന്റെ പരിപാടി മാറ്റിയത് സമ്മര്‍ദ്ദം മൂലം, ഇത് കോണ്‍ഗ്രസിന് ഗുണകരമല്ല; ബി.ജെ.പിക്കെതിരെ പാര്‍ട്ടിക്ക് ശക്തമായ ആയുധമാണ് തരൂരെന്നും കെ.മുളീധരന്‍
കോഴിക്കോട്: ശശി തരൂരിന്റെ പരിപാടി മാറ്റിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി കെ.മുരളീധരന്‍ എം.പി. തരൂരിന്റെ പരിപാടികള്‍ മാറ്റിയത് സമ്മര്‍ദം മൂലമാണെന്നും ഇത്തരം നടപടികള്‍ കോണ്‍ഗ്രസിന് ഗുണകരമല്ലെന്നും അദ്ദേഹം തുറന്നടിച്ചു. 'ആരെയും തഴയാന്‍ പാടില്ല. ഇത്തരം നീക്കങ്ങള്‍ ഏതായാലും സദുദ്ദേശത്തിലല്ല നടത്തിയത്. അദ്ദേഹം പറഞ്ഞു.
'തരൂരിനെ മാറ്റിയതില്‍ ഗൂഢാലോചന നടന്നു. ഔദ്യോഗിമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. തരൂര്‍ എത്തുന്നത് ഡിസിസിയെ അറിയിച്ചിട്ടുണ്ട്. അത് ഔദ്യോഗിക അറിയിപ്പ് തന്നെയാണ്. തടയിട്ടതിന്റെ ഉദ്ദേശം മറ്റ് ചിലതാണ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന് മാറ്റിവെയ്ക്കാന്‍ സമ്മര്‍ദമുണ്ടായി. ഈ നടക്കുന്ന വിവാദങ്ങളില്‍ ഷാഫി പറമ്പിലിന് പങ്കില്ല. ഷാഫി ഇക്കാര്യത്തില്‍ നിരപരാധിയാണെന്ന് എനിക്കറിയാം.ഷാഫി പറമ്പിലിന് ഇതില്‍ പങ്കില്ല. അതിനു മേലെയാണ് സമ്മര്‍ദമുണ്ടായത്. അക്കാര്യം അന്വേഷിക്കുന്നതില്‍ വിരോധമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
അഖിലേന്ത്യാ തലത്തില്‍ ബി.ജെ.പിയും കേരളത്തില്‍ സി.പിംമ്മുമാണ് കോണ്‍ഗ്രസിന്റെ ശത്രു. തരൂരിന്റെ പരിപാടി മാറ്റിയത് സമ്മര്‍ദ്ദം മൂലം. ഇന്നത്തെ കാലത്ത് കോണ്‍ഗ്രസിന് ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല ആയുധമാണ് അദ്ദേഹം. അദ്ദേഹത്തെ പരമാവധി ഉപയോഗിക്കണമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.
'മുഖ്യമന്ത്രി ആകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ വിവാദങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കിയേക്കാം'. വിവാദം ഉണ്ടാക്കിയത് മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നവരാണെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മാധ്യമങ്ങള്‍ തരൂരിനെ അവതരിപ്പിച്ചെന്നും മുരളീധരന്‍ പറഞ്ഞു.
'അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് പരമാവധി എം.പിമാര്‍ ഉണ്ടാവുക എന്നതാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴുള്ള ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.സുധാകരനെതിരെ സി.കെ ശ്രീധരന്‍ മാനനഷ്ടത്തിന് കേസ് കൊടുത്താല്‍ കോടതിയില്‍ കണ്ടോളാമെന്നും മുരളീധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."