ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർ ഇസ്രായേലിനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് റിപ്പോര്‍ട്ട്
ദോഹ: ചാരവൃത്തി ആരോപിച്ച് ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരായ 8 മുന്‍ സൈനികര്‍ ഇസ്രായേലിനു വേണ്ടിയാണ് രഹസ്യങ്ങള്‍ ചോര്‍ത്തിയിരുന്നതെന്ന് ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോടതിവിധി ഞെട്ടിക്കുന്നതാണെന്ന് പ്രസ്താവിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിധിയുടെ പൂര്‍ണവിവരങ്ങള്‍ ലഭിക്കാനായി കാത്തിരിക്കുകയാണെന്നും മുന്‍ സൈനികരുടെ കുടുംബാംഗങ്ങളുമായും നിയമവിദഗ്ധരുമായും ബന്ധപ്പെട്ട് മോചനസാധ്യതകള്‍ തേടുകയാണെന്നും വ്യക്തമാക്കി.
ഒദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, ഇസ്രായേലിന് വേണ്ടി അന്തര്‍വാഹിനി സംവിധാനത്തിലൂടെ ചാരവൃത്തി ചെയ്തതാണ് വധശിക്ഷയ്ക്ക് കാരണമായതെന്ന് പറയുന്നു. ഇതുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഖത്തര്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നതായും നേരത്തേയും ചാരപ്പണി നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെന്നും മാധ്യമങ്ങള്‍ വെളിപ്പെടുത്തി.
ക്യാപ്റ്റന്‍ നവ്‌തേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ട്, കമാന്‍ഡര്‍ പുരേന്ദു തിവാരി, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, നാവികന്‍ രാകേഷ് എന്നിവര്‍ക്കാണ് 'ദി കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ്' ശിക്ഷ വിധിച്ചത്. സെയിലര്‍ രാകേഷ് തിരുവനന്തപുരം സ്വദേശിയാണെന്നാണ് വിവരം. എല്ലാവരും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്.
നാവിക സേനയില്‍ ഉന്നത ഉദ്യോഗസ്ഥരായിരുന്ന ഇവര്‍ വിരമിച്ച ശേഷം ഖത്തറിലെ അല്‍ ദഹ്‌റ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഖത്തറിന്റെ സായുധ സേനയ്ക്ക് പരിശീലനവും അനുബന്ധ സേവനങ്ങളും നല്‍കുന്ന അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഒരു സ്വകാര്യ സ്ഥാപനമാണ്. റിട്ടയേര്‍ഡ് കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, അല്‍ ദഹ്‌റയുടെ മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. സൈനിക സേവനത്തിനിടെ നിരവധി യുദ്ധക്കപ്പലുകളില്‍ കമാന്‍ഡറുമായിരുന്നു.രണ്ട് ഖത്തര്‍ പൗരന്മാര്‍ക്കെതിരെയും കുറ്റം ചുമത്തിയിരുന്നു.
Content Highlights: 8 navy veterans get death in qatar shocke
ഗൾഫ് വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/IP5Venvff26EmQWRPGBPGx
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."