HOME
DETAILS

ഇംഗ്ലണ്ടിന്റെ ആക്രമണത്തെ ഇറാൻ പ്രതിരോധിക്കുമോ?

  
backup
November 21 2022 | 09:11 AM

englands-predicted-xi-vs-iran-in-world-cup

 

ദോഹ: പതിറ്റാണ്ടുകൾ പ്രായമുള്ള കിരീട വരൾച്ചക്ക് ഖത്തർലോകകപ്പിലൂടെ വിരാമം കുറിക്കാനുറച്ച് ഇംഗ്ലിഷ് പട ഇന്ന് ആദ്യ അങ്കത്തിനിറങ്ങുന്നു. ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഏഷ്യൻ കരുത്തരായ ഇറാനാണ് ഇംഗ്ലണ്ടിനെ നേരിടാനെത്തുന്നത്. ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ വൈകീട്ട് 6.30നാണ് മത്സരം. റഷ്യൻ ലോകകപ്പിൽ സെമിഫൈനൽ വരെ മുന്നേറിയ ഗാരെത് സൗത്‌ഗേറ്റ് പരിശീലിപ്പിക്കുന്ന ഇംഗ്ലിഷ് യുവനിര കടലാസിൽ കരുത്തരാണെങ്കിലും മൈതാനത്ത് എത്രത്തോളം കരുത്ത് പുറത്തെടുക്കാൻ കഴിയുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

നായകൻ ഹാരി കെയ്ൻ നയിക്കുന്ന ആക്രമണ നിര തന്നെയാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. കെയ്‌നൊപ്പം റഹീം സ്റ്റെർലിങ്ങും ഫിൽഫോഡനും ബുകായോ സാകയും മേസൺമൗണ്ടും ചേരുന്നതോടെ ഇംഗ്ലിഷ് ആക്രമണങ്ങളെ ചെറുക്കാൻ ഇറാൻ പ്രതിരോധം അൽപം വിയർക്കും. എന്നാൽ ആക്രമണത്തിൽ കെയ്‌നൊപ്പം ആദ്യ ഇലവനിൽ ആരെ ഉൾപ്പെടുത്തുമെന്നതു തന്നെയാകും സൗത്‌ഗേറ്റിന്റെ പ്രധാന തലവേദന. ഡെക്ലൻ റൈസും ജൂഡ് ബെല്ലിങ്ഹാമിനും തന്നെയാകും സൗത്‌ഗേറ്റ് മധ്യനിരയുടെ കടിഞ്ഞാൺ ഏൽപിക്കുക. പ്രതിരോധത്തിൽ മഗ്വയർ, സ്‌റ്റോൺസ്, ലൂക് ഷോ, ട്രിപ്പിയർ എന്നിവരടങ്ങുന്ന നാൽവർസംഘം ഇംഗ്ലിഷ് പ്രതിരോധക്കോട്ട തീർക്കും. എന്നാൽ എറിക് ഡയറിനെ സൗത്‌ഗേറ്റ് പരിഗണിക്കുമോ എന്നതും കണ്ടറിയേണ്ടതാണ്. ഗോൾപോസ്റ്റിനു താഴെ ജോർദാൻ പിക്‌ഫോർഡും ഗ്ലൗവണിയും.

തങ്ങളുടെ ആറാം ലോകകപ്പിനിറങ്ങുന്ന ഇറാൻ ഗോളടി മികവില്ലെങ്കിലും പ്രതിരോധത്തിന് പേരുകേട്ടവരാണ്. ഇംഗ്ലിഷ് ആക്രമണനിരയും ഇറാൻ പ്രതിരോധവും തമ്മിലാവും ഇന്നത്തെ യഥാർഥ പോരാട്ടം. പോർട്ടോ താരം മെഹ്ദി തരേമിയാണ് ഇറാന്റെ കുന്തമുന. പരിചയസമ്പന്നരായ ഇവർക്കൊപ്പം മധ്യനിരയിൽ അലിറേസ ജഹാൻബക്ഷും വാഹിദ് അമീറിയും ലോകനിലവാരമുള്ള താരങ്ങളാണെങ്കിലും കൂടെയുള്ളവരുടെ കളിയൊഴുക്ക് എത്രയാകുമെന്ന് കണ്ടറിയണം. അലിറൈസാ ബൈറാൻവന്ദ് തന്നെയാകും ഇറാന്റെ ഗോൾവല കാക്കുക.

എന്തു വിലകൊടുത്തും ഇംഗ്ലിഷ് പടയെ പിടിച്ചുകെട്ടുക എന്ന ലക്ഷ്യത്തോടെയാവും പോർചുഗീസുകാരൻ കാർലോസ് ക്യൂറോസ് പരിശീലിപ്പിക്കുന്ന ഇറാൻ ടീം ഇന്നിറങ്ങുക.

സാധ്യതാ ഇലവൻ
ഇംഗ്ലണ്ട്: പിക്ക്‌ഫോർഡ്, ട്രിപ്പിയർ, സ്റ്റോൺസ്, മഗ്വയർ, ഷോ, റൈസ്, ബെല്ലിങ്ഹാം, സ്‌റ്റെർലിങ്, മൗണ്ട്, ഫോഡൻ, കെയ്ൻ.

ഇറാൻ: ബൈറാൻവന്ദ്, മൊഹറമി, പൗറലിഗഞ്ജി, ഹൊസൈനി, മുഹമ്മദി, നൗറോലാഹി, ഇസത്തോലാഹി, ഹജ്‌സാഫി, ജഹൻ ബക്ഷ്, തരേമി, അമീറി.

Englands predicted XI vs Iran in World Cup



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago