ലോകകപ്പ്: ഇറാനെതിരെ ആറ് ഗോളുമായി ഇംഗ്ലണ്ട്
ദോഹ: ഖത്തര്‍ ലോകകപ്പിലെ രണ്ടാം ദിനമായ ഇന്ന് ഗോളുകളുടെ പെരുമഴ. ആറ് ഗോളുകളാണ് ഇറാനെതിരെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. രണ്ടു ഗോളുകള്‍ മടക്കിയതാണ് ഇറാന് ആകെയുള്ള ആശ്വാസം. ഇംഗ്ലണ്ടിനായി ബുകായോ സാക്ക ഇരട്ട ഗോളുകള്‍ നേടി. ജൂഡ് ബെല്ലിങ്ഹാം, റഹീം സ്റ്റെര്‍ലിങ്, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജാക്ക് ഗ്രീലിഷ് എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.
മെഹദി തരേമിയാണ് ഇറാനായി രണ്ട് ഗോളുകളും നേടിയത്. ആദ്യ പകുതിയില്‍ ഇറാന്റെ മുന്നേറ്റ നിരക്ക് കാഴ്ചവെക്കാനായില്ല. ലഭിച്ച അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിയതുമില്ല. രണ്ടാം പകുതിയിലാണ് ഇറാന് അല്‍പമെങ്കിലും ഉണര്‍വ് ലഭിച്ചത്. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് ഇറാന്‍ രണ്ടാം ഗോള്‍ നേടിയത്. കളി അവസാനിച്ചപ്പോള്‍ ഇറാന്‍ വലയില്‍ ഇംഗ്ലണ്ട് എത്തിച്ചത് ആറ് ഗോളുകളാണ്.
ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ക്ക് ഇംഗ്ലണ്ട് മുന്നിട്ട് നിന്നിരുന്നു. ബെല്ലിങ്ഹാമിന്റെ തകര്‍പ്പന്‍ ഹെഡറില്‍ ഇറാനെതിരെ ഇംഗ്ലണ്ട് ആദ്യ സ്‌കോര്‍നേടി. 35ാം മിനുറ്റിലായിരുന്നു ബെല്ലിങ്ഹാം ഇറാനിയന്‍ ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ സാക്കയും സ്റ്റെര്‍ലിംഗും വല ചലിപ്പിച്ചതോടെ ഇറാന് കാര്യങ്ങള്‍ ദുഷ്‌കരമായി. ആദ്യ മിനിറ്റുകളില്‍ തന്നെ ഏറിയ പങ്ക് ബോള്‍ പൊസിഷനും നേടി കളത്തില്‍ ഇംഗ്ലണ്ട് മേധാവിത്വം ഉറപ്പിക്കുന്ന കാഴ്ചയായിരുന്നു.
ഇതിനിടെ ഹൊസൈനിയുമായി കൂട്ടിയിടിച്ച ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ ബെയ്‌റന്‍വാന്‍ഡിനെ പിന്‍വലിക്കേണ്ടി വന്നത് ഇറാന് വലിയ തിരിച്ചടിയായി. സഹതാരവുമായി കൂട്ടിയിടിച്ചാണ് പരിക്കേറ്റത്. പത്ത് മിനുറ്റോളം നീണ്ട പരിചരണത്തിന് ശേഷം വീണ്ടും കളത്തിലേക്ക് എത്തിയെങ്കിലും പിന്മാറി.ഇംഗ്ലണ്ട് മുന്നേറ്റം തുടര്‍ന്നതോടെ ഇറാന്‍ പല ഘട്ടത്തിലും പരുക്കന്‍ അടവുകള്‍ പുറത്തെടുത്തു. ചരിത്രത്തിലാദ്യമായാണ് ഇറാനും ഇംഗ്ലണ്ടും പരസ്പരം ഏറ്റുമുട്ടുന്നത്. ഫിഫ ലോകകപ്പില്‍ ഇറാന് ഇതുവരെ ഒരു യൂറോപ്യന്‍ ടീമിനെതിരേ വിജയം നേടാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."