ഫലസ്തീന് ഐക്യദാര്‍ഢ്യം: ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ റാലി സംഘടിപ്പിച്ചു
ഫലസ്തീന് ഐക്യദാര്‍ഢ്യം: ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ റാലി സംഘടിപ്പിച്ചു
ഫലസ്തീനിലെ ഇസ്റാഈല്‍ ക്രൂരതക്കെതിരെ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചു. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രകടനത്തില്‍ ഇസ്റാഈല്‍ അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധമിരമ്പി. യൂണിവേഴ്സിറ്റി അധികൃതര്‍ അകാരണമായി റാലിക്ക് അനുമതി നിഷേധിച്ചിരുന്നു. റാലിയെ തടസ്സപ്പെടുത്താന്‍ സെക്യൂരിറ്റികള്‍ ശ്രമിച്ചു. വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ കൈയേറ്റം ചെയ്യുകയും പ്ലക്കാര്‍ഡുകള്‍ ബലമായി വലിച്ചു കീറുകയും ചെയ്തു.
എന്നാല്‍ തടസ്സങ്ങളെ മറികടന്ന് വിദ്യാര്‍ത്ഥികള്‍ സൗത്ത് ഷോപ്പിംഗ് കോംപ്ലക്സ് മുതല്‍ സൗത്ത് ഗേറ്റ് വരെ മാര്‍ച്ച് നടത്തി. ഇസ്റാഈല്‍ വിരുദ്ധ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും റാലിയില്‍ നിറഞ്ഞു. ഇസ്റാഈലിന്റെ ക്രൂരതകളെയും ഐക്യരാഷ്ട്ര സഭയുടെ നിഷ്ക്രിയത്വത്തെയും യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്റെ ഫലസ്തീന് വിരുദ്ധ സമീപനത്തെയും വിദ്യാര്‍ത്ഥികള്‍ ശക്തമായി അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."