എട്ട് ട്രെയിനുകളില്‍ അധിക കോച്ചുകള്‍; ഉത്തരവിറങ്ങി
എട്ട് ട്രെയിനുകളില്‍ അധിക കോച്ചുകള്‍; ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എട്ട് ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച് ഉത്തരവിറങ്ങി. വഞ്ചിനാട്, വേണാട്, കണ്ണൂര്‍ ഇന്‍ര്‍സിറ്റി, എക്സിക്യുട്ടീവ് ട്രെയിനുകളിലാണ് ഓരോ ജനറല്‍ കോച്ചുകള്‍ കൂടി അനുവദിച്ചത്. ട്രെയിന്‍ യാത്രികരുടെ ദുരിതം തുറന്നു കാട്ടി മീഡിയവണ്‍ പുറത്തിറക്കിയ കഷ്ടപ്പാട് എക്സ്പ്രസ് വാര്‍ത്താ പരമ്പരയെ തുടര്‍ന്നാണ് നടപടി.
തിരുവനന്തപുരം സെന്‍ട്രല്‍ മുതല്‍ എറണാകുളം വരെ പോകുന്ന വഞ്ചിനാട് എക്സ്പ്രസില്‍ ഒരു സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ച് ആണ് അനുവദിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28ാം തീയതി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. എറണാകുളംകണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസിലും ഒരു സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ച് അനുവദിച്ചിട്ടുണ്ട്. 29ാം തീയതി മുതലാണ് ഈ ഉത്തരവ് പ്രാബല്യത്തില്‍ വരിക. കണ്ണൂര്‍ആലപ്പുഴ എക്സിക്യൂട്ടീവിന് അനുവദിച്ചിരിക്കുന്ന കോച്ച് 30ാം തീയതി മുതലും കണ്ണൂര്‍എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസിന് അനുവദിച്ചിരിക്കുന്ന സെക്കന്‍ഡ് ക്ലാസ് കോച്ച് 31ാം തീയതി മുതലും പ്രാബല്യത്തില്‍ എത്തും.
എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് മടങ്ങുന്ന വഞ്ചിനാട് എക്സ്പ്രസിലെ സെക്കന്‍ഡ് ക്ലാസ് കോച്ച് നവംബര്‍ 1 മുതലാണ് പ്രാബല്യത്തില്‍ വരിക. തിരുവനന്തപുരം-ഷൊറണ്ണൂര്‍ -വേണാട് എക്സ്പ്രസിലും സെക്കന്‍ഡ് ക്ലാസ് കോച്ച് അനുവദിച്ചിട്ടുണ്ട്. ഒക്ടോബര്‍ 30 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഷൊറണ്ണൂര്തിരുവനന്തപുരം വേണാടിന് അനുവദിച്ചിരിക്കുന്ന ജനറല്‍ കോച്ചും 30ാം തീയതി മുതലാണ് പ്രാബല്യത്തിലെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."