വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു: കോഴിക്കോട് സ്വദേശിയായ പ്രതി ഒളിവില്‍
കോഴിക്കോട്: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ കോഴിക്കോട് സ്വദേശി ഒളിവില്‍. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ ഫഹദിനെയാണ് പൊലിസ് തിരയുന്നത്. വിവാഹമോചിതയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി
പീഡിപ്പിച്ച കേസിലാണ് പ്രതി ഒളിവില്‍ പോയത്.
കോഴിക്കോട് കോര്‍പറേഷനിലെ താല്‍ക്കാലിക ആംബുലന്‍സ് ഡ്രൈവറും കൊവിഡ് വളന്റിയറുമാണ് പ്രതിയായ ഫഹദ്.
ഇയാള്‍ക്കെതിരേ പന്നിയങ്കര പൊലിസാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
പെണ്‍കുട്ടിയില്‍ നിന്ന് ഇയാള്‍ പല തവണയായി പണം വാങ്ങിയിട്ടുണ്ടെന്നും പരാതിയിലുണ്ട്. പെണ്‍കുട്ടിയുടെ മൊഴി പൊലിസ് രേഖപ്പെടുത്തി. മജിസ്ട്രേറ്റിനുമുന്നില്‍ 164 സ്റ്റേറ്റ്മെന്റും നല്‍കിയിട്ടുണ്ട്.
ഇയാളുടെ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തിരിക്കുകയാണ്. ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചതായും പൊലിസിന് വിവരം ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."