ഇതൊരു കഥയാണ്.... നല്ലവനായ ഒരു കള്ളന്റെ കഥ
കോഴിക്കോട്: കോഴിക്കോട് പയ്യോളിയിലാണ് കഥ നടക്കുന്നത... ഒമ്പതുവര്‍ഷത്തിനു ശേഷം മോഷ്ടിച്ച മാല തിരിച്ചുകൊടുത്താണ് കഥയുടെ തുടക്കം. ഒരു കുറിപ്പെഴുതിവച്ച് മാപ്പുചോദിച്ച് മോഷ്ടിച്ച സ്വര്‍ണാഭരണം ഒമ്പതു വര്‍ഷത്തിനു ശേഷമാണ് അതിന്റെയുടമക്ക് തിരികെ നല്‍കിയിരിക്കുന്നത്. കൂടെ ഒരു കുറിപ്പും. ' കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് നിങ്ങളുടെ വീട്ടില്‍നിന്നു ഇങ്ങനെ ഒരു സ്വര്‍ണാഭരണം അറിയാതെ ഞാന്‍ എടുത്തുപോയി. അതിനു പകരമായി ഇത് നിങ്ങള്‍സ്വീകരിച്ച് പൊരുത്തപ്പെട്ടു തരണം.'' എഴുത്തിന്റെ കൂടെ അന്ന് നഷ്ടപ്പെട്ടതു പോലെയുള്ള ഒരുമാലയും.
കോഴിക്കോട് പയ്യോളിയിലെ ഇരിങ്ങത്ത് ചാലിക്കണ്ടി ബുഷറയുടെ വീട്ടില്‍നിന്നാണ് ഏഴേകാല്‍ പവന്റെ മാല കാണാതായത്. 2012ല്‍. അന്നു അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാലയാണ് നഷ്ടമായത്. മോഷണം പോയതാണോ കളഞ്ഞുപോയതാണോ എന്ന കാര്യം അറിയാതെ വീടുമുഴുവനുമന്ന് പരിശോധിച്ചു. മാലകിട്ടിയില്ല.
മോഷ്ടിക്കപ്പെട്ടതിന്റെ ഒരു ലക്ഷണവുമില്ലാത്തതിനാല്‍ കളഞ്ഞുപോയതാവുമെന്നു കരുതി. പൊലിസില്‍ പരാതിയും കൊടുത്തില്ല. ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് കരുതിയ മാലയാണ് മോഷ്ടാവുതന്നെ തിരികെ നല്‍കിയത്. സെപ്റ്റംബര്‍ ഒന്നാം തിയ്യതി രാവിലെയാണ് കിടപ്പുമുറിയുടെ ജനലിനു മുകളില്‍ ഒരു പൊതിക്കെട്ടു കണ്ടതെന്നും തുറന്നു നോക്കിയപ്പോള്‍ അന്നത്തെ നഷ്ടമായ മാലയുടെ അതേ മോഡല്‍ സ്വര്‍ണമാലയും ഈ കുറിപ്പും കണ്ടത്. ഏഴേകാല്‍ പവന്റെ മാലയായിരുന്നു അന്ന് നഷ്ടമായത്. ഇപ്പോ തിരികെ കിട്ടിയത് ഏഴ് പവനും. കള്ളന്റെ സത്യസന്ധതയില്‍ ആശ്ചര്യപ്പെട്ടിരിക്കുകയാണ് വീട്ടുകാരെല്ലാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."