കോണ്‍ഗ്രസില്‍ സ്ഥാനാരോപണം
കാസര്‍കോട്: കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള ജനാധിപത്യ പാര്‍ട്ടിയാണെന്നും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അഭിപ്രായം പറയാനുണ്ടെങ്കില്‍ പാര്‍ട്ടിവേദിയില്‍ പറയണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. പാര്‍ട്ടിവേദിയില്‍ പറയുന്നതിനു പകരം പുറത്തു പറയുമ്പോള്‍ പ്രസ്ഥാനത്തിന് വേണ്ടി വിയര്‍പ്പൊഴുക്കുന്ന പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഊര്‍ജ്വസ്വലത നഷ്ടപ്പെടുമെന്നും സുധാകരന് പറഞ്ഞു.
പുതുതായി ചുമതലയേറ്റ കാസര്‍കോട് ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസലിന്റെ സ്ഥാനാരോഹണ ചടങ്ങ് ഡി.സി.സി ഓഫിസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനത്തിലെത്തിച്ച് കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളുമായാണ് കെ.പി.സി.സി മുന്നോട്ട് പോകുന്നത്. അതിനിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദിയില്‍ ഉന്നയിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കലാണ് അഭികാമ്യമെന്നും നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും പാര്‍ട്ടിയെ ബാധിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നും വിനയത്തോടെ എല്ലാവരേയും ഇക്കാര്യം ഓര്‍മപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."