സാമ്പത്തിക പ്രതിസന്ധി മറന്ന് സര്‍ക്കാര്‍ ലോക കേരള സഭയ്ക്ക് അനുവദിച്ചത് ഒരു കോടി
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ഇത്തവണത്തെ ലോക കേരള സഭയ്ക്ക് ഒരു കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍.
2021- 22 കാലയളവില്‍ ഒരു കോടി രൂപ ചെലവില്‍ ലോക കേരളസഭ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതിന്റെ ഉത്തരവ് പുറത്തുവന്നു. വെബ്‌സൈറ്റ് മാനേജ്‌മെന്റ്, പബ്ലിസിറ്റി, മുന്‍ ശുപാര്‍ശകള്‍ നടപ്പാക്കല്‍, ഇവന്റ് മാനേജ്‌മെന്റ്, അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും താമസം, ഭക്ഷണം, ഗതാഗതം, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് പണം അനുവദിച്ചത്. ശമ്പളം കൊടുക്കാന്‍ പോലും കോടികള്‍ കടമെടുത്ത് സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുമ്പോഴാണ് പ്രവാസികള്‍ക്ക് ഇതുവരെ യാതൊരു ഗുണവും ചെയ്യാത്ത ലോക കേരള സഭയ്ക്ക് വീണ്ടും പണം ചെലവിടുന്നത്. ഖജനാവ് കാലിയായതിനെത്തുടര്‍ന്ന് ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 15,000 കോടിയാണ് കടമെടുത്തത്.
ശമ്പളവും പെന്‍ഷനും വികസനവുമടക്കം സകല ചെലവുകള്‍ക്കും കടമെടുത്ത് സര്‍ക്കാര്‍ വന്‍ ബാധ്യതയിലാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തിയെന്നതൊഴിച്ചാല്‍ പ്രവാസി സമൂഹത്തിന് ലോക കേരളസഭ കൊണ്ട് യാതൊരു പ്രയോജനവുമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കൊവിഡ് മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കെ ഇത്രയും തുക ചെലവിട്ട് ലോക കേരള സഭ നടത്തുന്നതില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."