പ്രതീക്ഷകള്‍ക്കും പ്രവചനങ്ങള്‍ക്കും അര്‍ഹിക്കുന്ന തരത്തില്‍ മറുപടി പറഞ്ഞ് സഊദി...ഈ ദിനം ചരിത്രമാണ്
ദോഹ: ഫുട്‌ബോള്‍ പ്രേമികളെ ഒന്നടങ്കം കോരിത്തരിപ്പിക്കുന്ന പ്രകടനവുമായി സഊദി അറേബ്യ കളംവാണു കളിച്ചു തീര്‍ത്തപ്പോള്‍ ലുസൈന്‍ സ്്‌റ്റേഡിയത്തില്‍ അര്‍ജന്റീന നേരിട്ടത് ഇതുലരെയും നേരിടാത്ത സമ്മര്‍ദം. ഫേവറിറ്റുകളായി ഖത്തറിലെത്തിയ അര്‍ജന്റീനയെ ഞെട്ടിക്കുന്ന പ്രകടനമാണ് സഊദി അറേബ്യ പുറത്തെടുത്തത്.
എത്ര ഗോളുകള്‍ക്ക് അര്‍ജന്റീന ജയിക്കും എന്ന് മാത്രമായിരുന്നു മത്സരത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ മുഴുവനും. ഒന്നാം പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് മാത്രമായി പിരിയുമ്പോഴും രണ്ടാം പകുതിയില്‍ അര്‍ജന്റീന കസറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. അര്‍ജന്റീനയ്ക്ക് ആദ്യപകുതിയിലെ ലീഡിന് രണ്ടാംപകുതിയുടെ തുടക്കത്തില്‍ ഇരട്ട തിരിച്ചടി നല്‍കി സൗദി അറബ്യ.
ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നില്‍ നില്‍ക്കുകയാണ് സഊദി. പത്താം മിനുറ്റില്‍ ലിയോണല്‍ മെസിയുടെ ഗോളില്‍ മുന്നിലെത്തിയ അര്‍ജന്റീനയെ 48ാം മിനുറ്റില്‍ സലേ അല്‍ഷെഹ്‌രിയിലൂടെ സൗദി 1-1ന് സമനില പിടിച്ചപ്പോള്‍ തൊട്ടുപിന്നാലെ 53ാം മിനുറ്റില്‍ സലീം അല്‍ദസ്വാരി 2-1ന് ലീഡ് സമ്മാനിച്ചു.
ലോകകപ്പ് ഫുട്‌ബോളില്‍ കൊമ്പുകുലുക്കി വന്ന അര്‍ജന്റീനയെ മുട്ടുകുത്തിച്ചത് ചരിത്രമായി തന്നെകിടക്കും. ലോകകപ്പിന്റെ ചരിത്രത്തില്‍ അര്‍ജന്റീന നേരിടുന്ന ഏറ്റവും വലിയ തോല്‍വികളില്‍ ഒന്നാണിത്. ദിക്കും ദിശയുമറിയാതെ തപ്പിത്തടഞ്ഞ ലയണല്‍ മെസ്സി പത്താം മിനിറ്റില്‍ നേടിയ പെനാല്‍റ്റി ഗോളില്‍ ലീഡ് ചെയ്ത ശേഷമാണ് അര്‍ജന്റീന തോല്‍വി ഏറ്റുവാങ്ങിയത്. ഓഫ്‌സൈഡ് കെണിയിലും ഗോളിയുടെ മിടുക്കിനു മുന്നിലും വീണു തളര്‍ന്ന അര്‍ജന്റീന ലീഡിനുവേണ്ടി വിയര്‍ക്കുമ്പോള്‍ നാല്‍പത്തിയെട്ടാം മനിറ്റില്‍ അല്‍ ഷെഹ്‌രിയാണ് സൗദിയെയും ലോകത്തെയും ഞെട്ടിച്ചു കൊണ്ട് സമനില ഗോള്‍ നേടിയത്.
അഞ്ച് മിനിറ്റിനുള്ളില്‍ ബോക്‌സിന്റെ വക്കില്‍ നിന്ന് മുഴുവന്‍ ഡിഫന്‍ഡര്‍മാരുടെയും തലയ്ക്ക് മുകളിലൂടെ ഒരു വെടിയുണ്ട പായിച്ച് അല്‍ ദോസരി വിജയഗോളും വലയിലെത്തിച്ചു. ഗോളി മാര്‍ട്ടിനെസ് മാത്രമല്ല, ലോകമെങ്ങുമുള്ള കോടിക്കണക്കിന് വരുന്ന അര്‍ജന്റീനയുടെ ആരാധകര്‍ കൂടി ഞെട്ടിത്തരിച്ചുപോയ നിമിഷമായിരുന്നു. അര്‍ജന്റീനയുടെ മുപ്പത്തിയാറ് മത്സരങ്ങള്‍ നീണ്ട അപരാജിത കുതിപ്പിനാണ് സൗദി തടയിട്ടത്. അര്‍ജന്റീനയ്‌ക്കെതിരേ സൗദി നേടുന്ന ആദ്യ ജയമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."