'നിങ്ങള്‍ ബലൂണ്‍ ഊതാന്‍ വന്നവരാണോ' വി.ഡി സതീശനെ തിരിച്ചു കുത്തി തരൂര്‍; എന്താണ് വിഭാഗീയത എന്ന് വ്യക്തമാക്കണം
കണ്ണൂര്‍: തന്നെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നടത്തിയ പ്രസ്താവനക്ക് മറുപടിയുമായി ശശി തരൂര്‍. നിങ്ങള്‍ ബലൂണ്‍ ഊതാന്‍ വന്നവരാണോ എന്നാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ആദ്യം ചോദിച്ചത്.
വിവാദം എന്തിനെന്ന് അറിയില്ല. സമാന്തര പ്രവര്‍ത്തനം നടത്തില്ല. വിവാദങ്ങള്‍ വിഷമമുണ്ടാക്കി. തനിക്ക് ആരോടും എതിര്‍പ്പില്ല. ആരേയും ഭയമില്ല. തന്റെ ഭാഗം നോക്കി എന്റെ ജോലി ചെയ്യുന്നു. ആരോടും പരാതിയില്ലെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ശശി തരൂരിനെ ആരെങ്കിലും ഭയക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത് അവരോട് തന്നെ ചോദിക്കണമെന്നായിരുന്നു തരൂരിന്റെ മറുപടി. വ്യത്യസ്തപരിപാടികളിലാണ് പങ്കെടുത്തത്. ഇതില്‍ ഏതാണ് വിഭാഗീയതയെന്ന് തനിക്കറിയണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് വിഭാഗീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാവരോടും സംസാരിക്കും, തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് പിന്മാറാനുള്ള അവസരം കൊടുക്കും. എന്നിട്ടും അതുമായി മുന്നോട്ടുപോകുന്നുണ്ടെങ്കില്‍ അത് വെച്ചുപൊറുപ്പിക്കാനാവില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
യുഡിഎഫ് ശക്തിപ്പെടുമ്പോള്‍ ദുര്‍ബലപ്പെടുത്താന്‍ പല അജണ്ടയുമുണ്ടാകും. അതിനെ ഫലപ്രദമായി നേരിടും. 'മാധ്യമങ്ങള്‍ ഊതി വീര്‍പ്പിച്ച ബലൂണുകള്‍ പെട്ടെന്നു പൊട്ടും. ഞങ്ങളൊന്നും അങ്ങനെ പൊട്ടുന്ന ബലൂണല്ല' അദ്ദേഹം പറഞ്ഞു.
ശശി തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നതില്‍ വ്യക്തിപരമായി കോണ്‍ഗ്രസിന് ഗുണമാണോ എന്ന ചോദ്യത്തിന്, 'എല്ലാ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കും അവരവരുടേതായ സ്ഥാനം കോണ്‍ഗ്രസിനകത്ത് ഉണ്ടാകും. ഒരു സംശയവും വേണ്ട, അതില്‍ ഒന്നും ആരും കൈകടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് എഴുതാത്ത കത്ത് എഴുതി എന്നു മാധ്യമങ്ങളില്‍ വാര്‍ത്ത വന്നുവെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റിനെ പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു എന്നും തെറ്റായ വാര്‍ത്ത നല്‍കി. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."